എങ്ങനെയാണ് ഒരു പ്രണയത്തില്‍ നിന്ന് ഒളിച്ചോടുക
കയ്പു തികട്ടുന്ന ജീവിതരസം പേറിയിട്ടും
നെല്ലിക്കചവര്‍പ്പു പോലെ പ്രണയം വീണ്ടും മധുപകരുന്നു
ദൈവമേ, നീ അനുരാഗത്തിന്റെ വിത്ത് വിതച്ചത് അവളിലാണെങ്കിലും
അത് പടര്‍ന്ന് പന്തലിച്ചത് എന്നിലാണല്ലോ
പ്രണയത്തില്‍ നിന്നുള്ള ഓരോ ഒളിച്ചോട്ടവും
പ്രണയത്തിലേക്ക് തന്നെയുളള തിരിച്ചുനടത്തമാണ്
പ്രണയത്തില്‍ ന് ഇന്ന് ഒളിച്ചോടാന്‍ എന്താണൊരു വഴി!!!
ReplyDeleteപത്താം ക്ലാസിന്റെ
ReplyDeleteപാതി വഴിയില്‍
പിണങ്ങിപ്പോയ
പ്രണയം
നഗരത്തിന്റെ
തിരക്കുകള്‍ ഭേദിച്ച്
തിരഞ്ഞു വന്നത്
പരിചയം പുതുക്കാനും
പൊറുക്കണമെന്ന്
പറയാനുമായിരുന്നു
സിരകളില്‍ നുഴഞ്ഞു കയറി
ഹൃദയത്തിന്റെ
പൂട്ടുകള്‍ പൊളിച്ചതും
അകത്തു കയറി
സ്വപ്നങ്ങള്‍ക്ക് തീ പകര്‍ന്നതും
ഒളിചോടുമ്പോള്‍
'മറക്കുക'
എന്നെഴുതാനായിരുന്നോ...??!