Pages

Ads 468x60px

Friday, May 4, 2012

പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ?





ആദ്യത്തെ ഫെമിനിസ്റ്റു ആരാണ് ?
  രാവിലെ തന്നെ നോവല്‍ വായിക്കാനിരുന്ന നല്ല പാതിയായ കൂട്ടുകാരിയോടു വെറുതെ ഒരു ചോദ്യം പങ്കു വെച്ചതാണ് .
ഹവ്വയാണ് ആദ്യ ഫെമിനിസ്റ്റു ...
ഒരു നിമിഷം പോലും പഴാക്കാത്ത അവളുടെ മറുപടി കേട്ട് ഞാന്‍ കണ്ണ് മിഴിച്ചു.
വാ പൊളിച്ചു നില്‍ക്കുന്ന എന്റെ കോലം കണ്ടവള്‍ അകത്തെ ചിരി പുറത്തേക്കു സുദീര്‍ഘമായി പൊഴിച്ച്.പിന്നെ കാരണം വളരെ സരസമായി അവതരിപ്പിച്ചു തുടങ്ങി.
'നിങ്ങളിപ്പോള്‍ വാ പൊളിച്ച പോലെ പണ്ട് ആദമും ഹവ്വക്കു മുന്‍പില്‍ വാ പൊളിച്ചതാണ് സ്ത്രീ ശക്തീകരണത്തിന്റെ ആദ്യ വിജയം.....?
മനസ്സിലാകായ്മ പ്രകടിപ്പിക്കുന്നതിനിടയില്‍ തുറന്നു വെച്ച വായ ഭദ്രമായി അടച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സാ ഉറപ്പു വരുത്തി.
ഭവതി വിശദീകരിച്ചു തുടങ്ങി .....
' മേധാവിത്യവും തീരുമാനധികാരവും ആണുങ്ങളുടെ ജന്മാവകാശമാണെന്നാണല്ലോ ഭൂമിയില്‍ മനുഷ്യന്‍ സ്ഥിരവാസമുറപ്പിച്ചത് മുതലുള്ള നിങ്ങളുടെ കുടികിടപ്പ് പ്രമാണം .....
അറിയാതെ വീണ്ടും എന്റെ വാ തുറന്നു പോയി .
' ഈ ആണ്‍ കോയ്മയെ ഏദന്‍ തോട്ടത്തില്‍ വെച്ച് തന്നെ ഞങ്ങളുടെ പ്രതിനിധി ചെറുത്തു തോല്‍പ്പിച്ചിരുന്നു .....
 അവളുടെ കണ്ണിലെ തീക്ഷണതയും കൈ കാലുകളുടെ ഭാഷയുടെ വ്യാകരണവും മാറുന്നത് കണ്ടു എന്റെ ചെവിമാത്രം അവള്‍ക്കു കൊടുത്തു ഞാനല്‍പ്പം പിറകോട്ടു മാറി .
' സ്വര്‍ഗീയ പഴം തിന്നരുതെന്നു ദൈവ കല്‍പ്പന പാവം ആദം എപ്പോഴും മനസ്സില്‍ സൂക്ഷിച്ചു.ഹവ്വയോടവന്‍ ഇടയ്ക്കിടെ അതോര്‍മ്മപ്പെടുത്തുകയും ചെയ്തു .നിരന്തരമുള്ള ആദമിന്റെ ഈ ഉപദേശം ചിലപ്പോള്‍ കല്പ്പനയോളം എത്തി.തന്റെ അസ്ടിത്യത്തെ ആദം വക വെച്ച് തരുന്നില്ലെന്ന് ഹവ്വ തിരിച്ചറിഞ്ഞു .ഈ പുരുഷാധിപത്യത്തെ മറിച്ചിടാന്‍ അവള്‍ തീരുമാനിച്ചു......
ഇത്രയും പറഞ്ഞു അവള്‍ ഞാന്‍ ശ്രദ്ധിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ അല്‍പ്പം നിര്‍ത്തി. രണ്ടു മൂന്ന് ശ്യാസം അധികമെടുത്തവള്‍ തുടര്‍ന്നു.
....തീരുമാനാധികാരം പെണ്ണിനും കഴിയുമെന്ന് ഹവ്വ തെളിയിച്ചു . ആണൊരുത്തനായ ആദമിനെ കൊണ്ട് പഴം തീറ്റിക്കുന്നത് അങ്ങനെയാണ്. പുരുഷാധിപത്യത്തിന്റെ മുള പൊട്ടല്‍  പെണ്ണുണര്‍വിന്റെ തിരിച്ചടിയില്‍ തകര്‍ന്നു തരിപ്പണമായി .ഇങ്ങനെയാണ് ഹവ്വ ആദ്യ ഫെമിനിസ്റ്റായത്.
ഇത്രയും പറഞ്ഞവള്‍ ക്ഷീണിച്ചു കസേരയില്‍ ചാഞ്ഞിരുന്നു. അല്‍പ്പ സമയത്തിന് ശേഷം അടുക്കളയിലേക്കു വെച്ചടിച്ചു .
ആദി പാപത്തിന്റെ ബൈബിള്‍ സ്റ്റോറി പൊടിച്ചു ചേര്‍ത്ത് അവളുണ്ടാക്കിയ ഫെമിനിസ്റ്റു റൂട്ട് വേ മിട്ടായി കയ്ച്ചിട്ട് ഇറക്കാനും മധുരിച്ചിട്ട് തുപ്പാനും വയ്യാതെ ഞാനങ്ങനെ തന്നെ നിന്നു പോയി.
തരിപ്പ് വിട്ടപ്പോഴാണ് ഭവതി അടുക്കളയിലെത്തിയത്‌ അറിഞ്ഞത്.
പുസ്തകം കയ്യില്‍ നിന്നും വെക്കാതെ ചായപ്പൊടി തപ്പുകയാണവള്‍ . ഞാന്‍ അവളുടെ കയ്യിലുള്ള സാറജോസഫിന്റെ ആലാഹയുടെ പെണ്‍മക്കളിലേക്ക് തുറിച്ചു നോക്കി.
എന്റെ ആണ്‍ നോട്ടം ഇഷ്ട്ടപ്പെടാതെ അവള്‍ അടുക്കള ബഹിഷ്ക്കരിച്ചു പൂമുഖത്ത് കസേരയില്‍ വന്നിരുന്നു വായന തുടര്‍ന്നു.
കൂടുതല്‍ അലമ്പിനൊന്നും പോവാതെ ഗ്യാസ് സ്റ്റൌവില്‍ ഞാനൊരു ചായക്ക് തീ കൊളുത്തി.
ചായ തിളക്കുന്നതിനിടയില്‍ എന്റെ തലയും തിളച്ചു.
ഏതോ ഒരു സ്ത്രീ വിരുദ്ധന്‍ എഴുതി വിട്ട ലേഖനത്തിന്റെ തലക്കെട്ടാണ് ഓര്‍മ്മ വന്നത്. പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ? 
ചോദ്യം അതിര് കടന്നതാണ് .എങ്കിലും ഭവതിയോടു ചോദിച്ചാലോ ?
ചായ തിളച്ചു മറിഞ്ഞു.
രണ്ടു ഗ്ലാസില്‍ പകര്‍ന്നു ഒന്ന് ഭവതിക്കു കൊടുക്കാന്‍ മുന്നോട്ടു നടന്നക്കുമ്പോഴാണ് ചിന്ത പിറകോട്ടു പോയത്.
കിടപ്പറ ബഹിഷ്ക്കരിക്കാന്‍ ആഹ്യാനം ചെയ്ത മഹതിക്ക്‌ നോബല്‍ പ്രൈസ് കിട്ടിയ കാലമാണ്. വെറുതെ റിസ്ക്ക് എടുക്കണോ ?
മനസ്സിലുള്ള കയ്പ്പ് ചവച്ചരച്ചു ഞാന്‍ പുഞ്ചിരിയോടെ മധുരമുള്ള ചായ വായനക്കാരിക്ക് നല്‍കി .
കടുപ്പം കൂടുതല്‍ ചായക്കോ അവള്‍ക്കോ?
രണ്ടിറക്ക്‌ കുടിച്ചു അവളെന്നെ പാളി നോക്കി.
   പിന്നെയൊന്ന് ചിരിച്ചു .
ഹാവൂ ...സമാധാനമായി .
നോബല്‍ സമ്മാനം നേടാനുള്ള ശ്രമം അവള്‍ തല്ക്കാലം വേണ്ടെന്നു വെച്ചിരിക്കുന്നു എന്ന സമാധാനത്തോടെ ഞാന്‍ ഗ്ലാസ്‌ തിരികെ വെക്കാന്‍ അടുക്കളയിലേക്കു പോയി .



39 comments:

  1. ഫെമിനിസത്തിനു ഒരു കൊട്ടാണല്ലേ

    കൊള്ളാം ഹവ്വയാണിതിനു തുടങ്ങി വച്ചത് ലേ... ദൈവവും പുരുഷനാണല്ലോ

    ReplyDelete
    Replies
    1. ദൈവം പുരുഷനും വേദങ്ങള്‍ പുരുഷ കേന്ത്രീക്രത നിയമങ്ങള്‍ ആണെന്നും ഫെമിനിസ്റ്റു വായനകള്‍ ഉണ്ട്. മുന്‍ധാരണകളോടെ വായിച്ചാല്‍ അങ്ങനെ പലര്‍ക്കും പലതും തോന്നും .

      Delete
  2. bible nte kathayum quranite kathayum vethyasamundu. kurachu koodi undakumennu pratheekshichu. chaya mathrame kittyollu, palharam kittumennu karuthi. nalla basha , nalla ozukku.

    ReplyDelete
    Replies
    1. ഖുര്‍ആനില്‍ ആദി പാപ സകല്‍പ്പം ഇല്ല.ഹവ്വയിലേക്ക് ചാര്‍ത്തുന്ന ആ കഥ ഇസ്ലാം ശക്തിയായി നിഷേധിക്കുകയും ചെയ്യുന്നുണ്ട് . രണ്ടു പേര്‍ക്കും തെറ്റ് പറ്റി. അവര്‍ രണ്ടു പേരും ദൈവത്തോട് ഖേദിക്കുകയും ചെയ്തു .ദൈവം അവര്‍ക്ക് പൊറുത്തു കൊടുക്കുകയും താമസം ഭൂമിയിലേക്ക്‌ മാറ്റുകയും ചെയ്തു.മനുഷ്യ വര്‍ഗം ആ പാപ ഭാരം വഹിക്കുന്നില്ല .അങ്ങനെയുള്ള വിശ്യാസം ക്രിസ്തീയ ജൂത മതങ്ങളില്‍ മാത്രമാണ്. പക്ഷെ , ഫെമിനിസം ഇസ്ലാമിക സംഘടനകളിലെ വനിതാ പ്രതിഭകളെ വരെ തെറ്റായി സ്വാധീനിച്ചിരിക്കുന്നു.(ഫെമിനിസത്തിലും ഉള്‍ കൊള്ളേണ്ട കാര്യങ്ങള്‍ ഉണ്ട്.)

      Delete
    2. ഖുര്‍ആനില്‍ പറയുന്നത് ഭൂമിയിലേക്ക്‌ അല്ലാഹുവിന്റെ പ്രതിനിധി ആയാണ് ആദം(അ)അയക്കുന്നത് എന്നാണ് രണ്ടു പേര്‍ക്കും തെറ്റ്‌ പറ്റിയിട്ടില്ല,മാത്രമല്ല ഇസ്ലാം വിശ്വാസപ്രകാരം പ്രവാചകന്മാര്‍ തെറ്റ് പറ്റാത്തവരാണ്

      Delete
  3. തികച്ചും സമകാലികം !!

    ReplyDelete
  4. quraan aadaminan papathinte utharavadhithamenn parayavunna tharathil oru prakyapanamund..... aadamin oru chankurapp nam kandilla yennaan quraan paranhadh havaye kuttappeduthiyilla......

    ReplyDelete
  5. pinne basheerka...... ippo idhonnum parayandaan nallapadhiyod paranhalto..... illenkil 2masam kazhinh varnaal pennanenkil pudtham vitta feministavumm.... jagradhei....

    ReplyDelete
    Replies
    1. ജുമൂ ...ജാഗ്രതാ നിര്‍ദേശത്തിനു നന്ദി .

      Delete
  6. " ഏതോ ഒരു സ്ത്രീ വിരുദ്ധന്‍ എഴുതി വിട്ട ലേഖനത്തിന്റെ തലക്കെട്ടാണ് ഓര്‍മ്മ വന്നത്. പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ? "


    സം ഭവമൊക്കെ കൊള്ളാം പക്ഷേ ഇതെഴുതിയ (പെണ്ണുങ്ങള്‍ക്കെന്താ നിന്നു മൂത്രമൊഴിച്ചാല്‍ ?) രാം മോഹന്‍ പാലിയത്തിനെ സ്ത്രീ വിരുദ്ധന്‍ എന്നൊക്കെ വിളീച്ചെ അങ്ങനെ പൊക്കണോ?

    ReplyDelete
    Replies
    1. രാം മോഹന്‍ പാലിയത്ത് ആണോ അതെഴുതിയതിയത് ...എനിക്ക് ആളെ ഓര്‍മ്മയില്ല ...ടിയാനെ പറ്റി കൂടുതല്‍ അറിയുകയുമില്ല ...

      Delete
  7. Replies
    1. അനുഭവസ്തര്‍ക്ക് ചിരി വരില്ല ...

      Delete
  8. Replies
    1. ഈ കൊട്ട് എന്റെ കേട്ടിയോള്‍ക്ക് മാത്രമല്ല കേട്ടോ ...

      Delete
  9. അത് ഭ്യാര്യ ഒരു വിവരക്കേട് പറഞ്ഞത! അല്ലേലും പെണ്ണുങ്ങക്ക് വിവരമില്ലെന്ന് അങ്ങ് ഏദൻ തോട്ടത്തിൽ വച്ച് ഹവ്വ തന്നെ തെളിയിച്ചതാ. ഹവ്വ പഴം തിന്നതും തീറ്റിച്ചതും സ്വന്തം ഇഷ്ടത്തിനല്ല. ഡെവിളിന്റെ സെയിത്സ് റെപ്രസന്റേറ്റീവ് സ്നേയ്ക്ക് വന്ന് നാല് സുഹിപ്പിക്കല് സുഹിപ്പിച്ചപ്പം വീണ് പോയതാ.. അല്ലേലും ഇന്നും സെയിത്സ് റെപ്രസന്റേറ്റീവ്സ് ജീവിക്കണത് ഈ പെണ്ണുങ്ങടെ വിവരക്കേടോണ്ടല്ലെ..അതിന്റെ ഒക്കെ പാപം തൊണ്ടക്കുഴിയിൽ ചുമക്കാൻ പാവം ആണുങ്ങളും!!

    ReplyDelete
    Replies
    1. പിശാചിനെ വെറുതെ വിട്ടതാണ് . പിന്നെ ഭവതി ആ പിശാചിനെയും ആണായി ചിത്രീകരിച്ചാലോ എന്ന് ഭയപ്പെടുകയും ചെയ്തു .

      Delete
  10. By the way, അവിടെ ശ്വ മ്വ ക്വ ഒന്നും കിട്ടണില്ലേ? ശ്യാസം എന്നും ആഹ്യാനം എന്നും ഒക്കെ കാണുന്നു

    ReplyDelete
    Replies
    1. ചില അക്ഷരങ്ങള്‍ കിട്ടാന്‍ പാടയത് കൊണ്ടാണ്.ഏതായാലും തിരുത്താന്‍ നോക്കാം.സൂചനയ്ക്ക് നന്ദി .

      Delete
  11. അല്ല, ഇതിപ്പോള്‍ ഫെമിനിസ്റ്റ്‌ ഭാര്യയുടെ മുന്‍പില്‍ തല കുനിക്കലായിപ്പോയില്ലേ? എഴുത്ത് ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. നല്ല വായനയുള്ള പെണിനെ തന്നെ കെട്ടണമെന്ന് തീരുമാനിച്ചപ്പോള്‍ ഇത്രക്കങ്ങട് വിചാരിച്ചില്ല ...ഇനിപ്പോ എന്താ ചെയ്യാ ..

      Delete
  12. കിടപ്പറ ബഹിഷ്ക്കരിക്കാന്‍ ആഹ്യാനം ചെയ്ത മഹതിക്ക്‌ നോബല്‍ പ്രൈസ് കിട്ടിയ കാലമാണ്...
    കൊള്ളാം .... ഫെനിനിസത്തിനൊരു ഏറു ...
    തല കുനിച്ചാല്‍ മുതുകേല്‍ കയറി ഇരിക്കും ഇവര്‍ :D

    ReplyDelete
    Replies
    1. മുതുകിലാണെങ്കില്‍ സഹിക്കാമായിരുന്നു ...ഇതിപ്പോ ...

      Delete
  13. എഴുത്ത് ഇഷ്ടപ്പെട്ടു :) ഒരു ആക്ഷേപഹാസ്യം ടൈപ്..

    ReplyDelete
    Replies
    1. എല്ലായിടത്തും കയറിയിറങ്ങി ബ്ലോഗിലെ കുടുംബ ബന്ധം നിലനിര്‍ത്താന്‍ മാത്രക ശ്രമം നടത്തുന്ന ജെഫു ക്കയ്ക്ക് ഒരായിരം ഫെമിനിസ്റ്റ് പൂച്ചെണ്ടുകള്‍ .

      Delete
  14. രസകരമായി എഴുതി. അല്പം ചിന്തിപ്പിക്കുന്നുമുണ്ട്.

    ReplyDelete
  15. ഇഷ്ടപ്പെട്ടു.. പ്ലേ പ്ലേ ഹസ്ബന്‍ഡ്സ് എഗ്ഗ് പ്ലേ എന്ന ലൈനില്‍ ആയി അല്ലെ കാര്യങ്ങള്‍..

    ReplyDelete
    Replies
    1. ഇതിങ്ങനെ പോയാല്‍ അതിലും അപ്പുറം ആകുമോ എന്നാണ് പേടി ...

      Delete
  16. Stumbled up on your blog...very well written!!!!!...And good replies to the comments as well!!!!!!!!!!!

    ReplyDelete
  17. അപ്പൊ ഹവ്വയാനല്ലേ ആദ്യത്തെ ഫെമിനിസ്റ്റ്‌ ?

    ReplyDelete
  18. സംഭവം രസം തന്നെ.. വായനക്കാരികളായാല്‍ അങ്ങനെ തന്നെ ആവണം പക്ഷേ നാളെ സ്വന്തം വീട്ടിലിരിക്കാതിരിക്കാനും നോക്കണം..

    ReplyDelete
  19. കൊള്ളാം!!! നന്നായിട്ടുണ്ട്.. :)

    ReplyDelete
  20. അനുഭവ കഥയും കമന്റുകളും മറുപടികളും എല്ലാം രസമായിട്ടുണ്ട് ബഷീര്‍ സഹിബെ... വീട്ടിലെ ഫെമിനിസ്ടിനു മുന്പില്‍ കീഴടങ്ങല്ലേ..
    കഥകള്‍ ഇനിയും പ്രതീക്ഷിക്കാമല്ലോ.. അല്ലേ?..

    ReplyDelete
  21. വായനക്കാരി ഫെമിനിസ്റ്റ് കൂടി ആയാൽ ? നല്ല അവതരണം.

    (കറങ്ങി ത്തിരിഞ്ഞു ഈ ബ്ലോഗിലെത്താൻ കാലം ഏറെ എടുത്തു. അപ്പൊ താങ്കൾ ആണല്ലേ വഴി പോക്കാൻ. കണ്ടതിൽ സന്തോഷം )

    ReplyDelete
  22. നല്ല വായനാനുഭൂതി. ഫെമിനിസത്തിന്‍റെ രുചി അറിയാതെ ഒരു ഭര്‍ത്താക്കന്‍മാരും ഇന്നീലോകത്തിലുണ്ടാവില്ല

    ReplyDelete