Pages

Ads 468x60px

Thursday, February 2, 2012

തിരുകേശം



സ്വപ്നത്തിലിന്നലെ ഉമറിനെ കണ്ടു
കയ്യില്‍ ഊരിപ്പിടിച്ച വാളുണ്ടായിരുന്നു
മുഖം ചുവന്നു തുടുത്തിരുന്നു
കണ്ണുകളില്‍ തീ പാറുന്നുണ്ടായിരുന്നു
"അബൂബക്കര്‍ ......അബൂബക്കര്‍ "
വിളി ഉച്ചത്തിലായിരുന്നു
അല്ലാഹ് ..അബൂബക്കറിനെന്തു പറ്റി?
ഉറക്കത്തിലെന്റെ സംശയം ചോദ്യമായി
"മുത്തു റസൂലിന്റെ ഞാന്‍ കാണാത്ത
മുടി നിനക്കെവിടെ നിന്ന് കിട്ടി ?"
ആദ്യമുയര്‍ന്നത്‌ വാളോ ചോദ്യമോ ?
വീണത്‌ മുടിയോ തലയോ ?
ഞെട്ടിയുണര്‍ന്നത് മാത്രമേ ഓര്‍മ്മയുള്ളൂ...

16 comments:

  1. പുതിയ കാലത്തെ അബൂബക്കറിനോടുള്ള(എ പി) ഉമറിന്റെ രോഷം സുന്ദരമായി അവതരപ്പിച്ചു...
    അഭിനന്ദനങ്ങള്‍..

    കുറിക്ക് കൊള്ളുന്ന വരിയും വാക്കും...

    ReplyDelete
  2. കാന്തപുരം അബൂബക്കര്‍ മുസ്ല്യാര്‍ കാണേണ്ട ....

    ReplyDelete
  3. ആരാണ് ഉമര്‍ ? ആരാണ് അബൂബക്കര്‍ ?വായനക്കാര്‍ തീരുമാനിക്കട്ടെ ....

    ReplyDelete
  4. മന്‍സൂര്‍February 2, 2012 at 5:38 AM

    കൊള്ളാം നന്നായിട്ടുണ്ട്...

    ReplyDelete
  5. നന്മ നേരുന്നു....

    ReplyDelete
  6. സുഹുര്‍ത്തെ നന്നായി...ആയിരം ബുക്ക്‌ എഴുതുന്നതിനു സമം !!! അള്ളാഹു നന്മ തരട്ടെ...

    ReplyDelete
  7. pinne ippo thanne swapnam kanaan thodangiyo....? m rasheedhokke prayayappala kanan thudangeedh.....

    ReplyDelete
  8. ഇതുപോലെ ഒരു സ്വപനം തന്നെയല്ലേ ഖസ്രജിയും കണ്ടത് അദ്ദേഹം അത് ശെരിക്കും കണ്ടു കണ്ടതിനനുസരിച്ചു പ്രവര്‍ത്തിച്ചു .. നീ പേ കിനാവ്‌ കണ്ടു അതു കൊണ്ട് പിച്ചും പേയും പറയുന്നു. പോരാത്തതിന് ഉമ്മര്‍ ഉമ്മര്‍ തങ്ങളുടെ കാര്‍ട്ടൂണും നീ വരച്ചു .. അള്ളാഹു നിന്നെ നന്നാക്കട്ടെ എന്നല്ലാതെ എനിക്കൊന്നും പറയാന്‍ ഇല്ല ....

    ReplyDelete
    Replies
    1. @shafeeq. ഫോട്ടോ ഉമര്‍ (റ) നെ കുറിച്ചുള്ള അറബിയില്‍ ഇറങ്ങിയ ബുക്കിന്റെ കവര്‍ ആണ് .

      Delete
  9. http://mohdshafeekh.blogspot.com/

    ReplyDelete
  10. മൂര്‍ച്ചയേറിയ വരികള്‍ തിന്മകളെ അരിഞ്ഞിടട്ടെ!
    Best of luck.......
    May allah bless you

    ReplyDelete
  11. ഇങ്ങനെയും സ്വപ്നം കണ്ടു അല്ലെ...

    ReplyDelete
  12. താൻ ഒരു സ്വപ്നം കണ്ടൂ അതേ സ്വപ്നം ഒരു അറബിയും കണ്ടൂ എന്ന ന്യായം പറഞ്ഞ് കോടികൾ പിരിച്ച അല്ലാ അടിച്ച ചരിത്രമുള്ള നാടാണിത്...

    എന്റ് കേരളം എത്ര സുന്ദരം കള്ളന്മാരും കൊള്ളക്കാരും വാഴുന്ന എന്റ് കേരളം എത്ര സുന്ദരം... ;)

    സംഗതി ഏറ്റുട്ടോ :) ഠോ ഠോ ഠോ....

    ReplyDelete
  13. ജോറായി ട്ടോ ..! ഇങ്ങനെയുള്ള സുന്ദരൻ സ്വപ്‌നങ്ങൾ ഇനിയും കണ്ടോളൂ !!

    ReplyDelete
  14. ഖസ്റജി കണ്ട സ്വപ്നത്തിന്‍റെ വിവരണം എവിടെ ലഭിക്കും.

    ReplyDelete