Pages

Ads 468x60px

Friday, December 16, 2011

പിന്‍ബെഞ്ചിലെ കുട്ടി


ഓര്‍മ്മയുടെ പിന്‍ബെഞ്ചില്‍
രണ്ടാം ക്ലാസിലെ കുട്ടി കരയുകയാണ്.
കുട്ടികളെല്ലാം ചുറ്റും ചിരിക്കുന്നു.
രണ്ടില്‍ നിന്നും ഒന്ന് പോയാലെത്ര?
ചോദ്യമുന വീണ്ടും കൂര്‍ത്തു വന്നു.
കണക്കുമാസ്റ്റര്‍ വടി ചുഴറ്റുന്നു.
ഒന്നിനും രണ്ടിനും മുട്ടി .
ഉത്തരം മാത്രം പുറത്തു വന്നില്ല.
രണ്ടില്‍ നിന്ന് ഒന്ന് പോയാല്‍ ....ശിഷ്ട്ടം?
വടി വീണ്ടുമുയര്‍ന്നു .
ആദ്യം പോയത് ഒന്നായിരുന്നു.
പിന്നെ ശിഷ്ട്ടവും .

13 comments:

  1. എനിക്കിഷ്ടപ്പെട്ടു.
    കവിതയെന്ന ലേബല്‍ മാറ്റി കഥയെന്നാക്കുന്നതാവാം ഉചിതം.
    അഭിനന്ദനങ്ങളോടെ...

    ReplyDelete
  2. തീര്‍ച്ചയായും ...അതാണ് ശരി .നന്ദി .

    ReplyDelete
  3. ബഷീറേ,
    എന്റെ കമന്ടലം ആരാ മോഷ്ടിച്ചത്?
    ഒന്നൂടെ കമന്റാം
    ഉഗ്രന്‍....അത്യുഗ്രന്‍!!!!!

    ReplyDelete
  4. താങ്ക്ള്‍ എന്താണ് പറയുവാന്‍ ഉദ്ദേശിച്ചത് .എനിക്ക് മനസ്സിലായില്ല.

    ReplyDelete
  5. ഹടിപൊളി..
    ഇതൊക്കെ ഇത്രയും കാലം എവിടെയായിരുന്നു..

    ReplyDelete
  6. ഓരോന്നിനും ഒരു കാലമില്ലേ ...മക്ബൂല്‍..... .. ......തടവ്‌ കഴിഞ്ഞു പുറത്തിറങ്ങട്ടെ...ശേഷം ബ്ലോഗില്‍ കാണാം ..

    ReplyDelete
  7. Replies
    1. യെവന്‍ ഒരു വരത്തം കൂടി വരും

      Delete
  8. ഹഹ... നന്നായി

    ReplyDelete
  9. പൂജ്യം വെട്ടി കളിക്കാനും എസ് ഓ എസ് വെട്ടി കളിക്കാനും എന്നും ഞാന്‍ ഉപയോഗിച്ചത് പിന്‍ ബെഞ്ച് തന്നെ , അതാണ്‌ സേഫ് . ചുരുക്കം വാക്കുകളില്‍ നല്ല കഥ പറഞ്ഞിരിക്കുന്നു .

    ReplyDelete
  10. കഥയിലെ കുട്ടിയുടെ തനിയാവർത്തനമായിരുന്നു എന്റെ രണ്ടാം ക്ലാസ്സനുഭവങ്ങളും....

    ReplyDelete