Pages

Ads 468x60px

Thursday, October 18, 2012

വായനയുടെ വ്യാഴവട്ടക്കാലം അഥവാ അല്‍ജാമിഅ ജീവിതം 1999 - 2012



ശാന്തപുരം അല്‍ജാമിഅയിലെ 12 വര്‍ഷത്തെ പഠന - ഉദ്യോഗ ജീവിതത്തിനിടയിലെ  വായനാ ജീവിതത്തിന്‍റെ ചില ഓര്‍മ്മകളെക്കുറിച്ച്   യറിയില്‍ കുറിച്ചിട്ട വരികളാണ് ഇവിടെ പകര്‍ത്തുന്നത്  .

02/01/2012 
12  വര്‍ഷത്തെ ഓര്‍മ്മകള്‍ 
12 ലോകങ്ങളായി ഇന്നുമുണ്ട് ഡയറിയുടെ താളുകളില്‍ .
ഉറൂബും ബഷീറും എംടിയുമെല്ലാം 
തലയണക്കടിയില്‍ കൂടെ ഉറങ്ങുകയും ഉണരുകയും 
ചെയ്ത ആദ്യവര്‍ഷങ്ങള്‍ .
ബേപ്പൂര്‍ സുല്‍ത്താന്‍റെ  ഭാര്‍ഗവിനിലയം  
പൊടി തട്ടുമ്പോഴാണ് മുന്‍പേ പറക്കുന്ന പക്ഷികള്‍ 
കണ്ണില്‍ പെട്ടത് .
പിന്നിട് കുറെ മാസങ്ങള്‍ സീ ആറി ന്‍റെ കൂടെയായിരുന്നു.
അവസാന നോവലിന്‍റെ ഒടുവിലത്തെ പേജും 
കരണ്ടിട്ടുണ്ടെന്നു ഉറപ്പു വരുത്തിയാണ് 
അപ്പുവിന്‍റെ യാത്രയിലെ 
ഭാന്ധക്കെട്ടില്‍ നിന്ന് കയ്യെടുത്തത് .
ഇതിനിടയിലെ രാത്രികളില്‍ 
നക്സലൈറ്റും ജേണലിസ്റ്റും സയന്റിസ്റ്റുമായെല്ലാം
അപ്പുവിനൊപ്പം  വേഷം കെട്ടിയത് ഞാന്‍ കൂടിയായിരുന്നു .

വയലാറും  ഒഎന്‍വിയും ചുള്ളിക്കാടുമെല്ലാം
അപഹരിച്ചത് മറ്റൊരു  വര്‍ഷത്തെ   ഡയറിയായിരുന്നു 
പ്രണയത്തിന്‍റെ    തുലാവര്‍ഷമായിരുന്നു പിന്നീടൊരിക്കല്‍ .
ഓഷോയുടെ പ്രണയത്തിന്‍റെ    രഹസ്യമാണ്‌
ഘനീഭവിച്ചു ഇടിവെട്ടി പെയ്തത് .
പ്രണയം പ്രളയമായത് ആ വര്‍ഷമാണ്‌  .
ഒടുവില്‍ അലിശരീഅത്തിയും മാലിക് ബിന്നബിയും ചേര്‍ന്നാണ്  
നോഹയുടെ പെട്ടകത്തില്‍ കയറ്റി 
ആ പ്രളയത്തില്‍ നിന്ന് രക്ഷിച്ചത്‌ .
പിന്നീടു പുഴ ഗതി മാറിയാണ് ഒഴുകിയത് .
അത് ചെന്ന് ചേര്‍ന്നത്‌  മക്കയിലേക്കുള്ള 
പാതയിലായിരുന്നു .
മുഹമ്മദ്‌ അസദിന്‍റെ   കൂടെ മക്ക മുഴുവന്‍ ചുറ്റി കണ്ടു.
ആലു സഊദിന്‍റെ  കൊട്ടരത്തിനുള്ളിലും 
മരുഭൂമിയില്‍ ഒട്ടകത്തിന്‍റെ  പുറത്തും 
അസദിന്‍റെ  കൂടെ സഞ്ചരിച്ചു .
ഇന്ത്യയിലെ ഗോക്കളെപ്പോലെ ദഹിച്ചാലും ഇല്ലെങ്കിലും 
എന്തു കിട്ടിയാലും വാരി വിഴുങ്ങുന്ന 
അസ്ഹര്‍ വിദ്യാര്‍തികളെ കുറിച്ച് 
അസദ് നെടുവീര്‍പ്പെട്ടപ്പോള്‍ 
ദഹനക്കേടിന്‍റെ  പുളിച്ചു തികട്ടില്‍ ഉയര്‍ന്നത്
എന്‍റെ  ഉദരത്തില്‍ നിന്നുക്കൂടിയായിരുന്നു.

പിന്നീടു കുറച്ചു നാള്‍  നാട്ടില്‍ വിശ്രമകാലമായിരുന്നു .
ഒഴിവുകാലം പഴയ കൂട്ടുക്കാര്‍ക്കൊപ്പമുള്ള
വിനോദ കാലമാണ് .
മലയാള സിനിമയും സിനിമാലോകവും 
ദൃശ്യ കാഴ്ചകളുടെ വിരുന്നു സല്‍ക്കാരങ്ങളുടെ കാലം 
കയ്പ്പും മധുരവും പുളിയും 
കാഴ്ചയുടെ ഭക്ഷണതളിക എപ്പോഴും വിഭവസമ്രദ്ധമായിരുന്നു.
സുഭിക്ഷത നമ്മെ ഒടുവില്‍ ഉപവാസത്തിലെത്തിക്കും.
ഉപവാസം കഴിഞ്ഞാല്‍ മികച്ചതും നല്ലതുമായാതെ കഴിക്കൂ ....
കാഴ്ചകളുടെ ലോകത്തെ ഉപവാസം കഴിഞ്ഞാണ് 
കാമ്പസില്‍ തിരിച്ചെത്തിയത്‌ .

കാഴ്ചയുടെ ഈ ഇടവേളക്ക്‌ ശേഷമാണു 
ബെഗോവിച്ചിനെ പരിചയപ്പെട്ടത്‌ .
ഇന്നും വേണ്ടത്ര ദഹിചിട്ടില്ലെങ്കിലും 
അവസാന പേജും വിഴുങ്ങിയിട്ടുണ്ട് .
ആ ദഹനക്കേട് മാറാനാണ്‌ വീണ്ടും  ലോകം ചുറ്റാന്‍ തീരുമാനിച്ചത്
മുഹമ്മദ്‌ അസദിനോളം സാഹസികനല്ലെങ്കിലും 
നല്ലൊരു സഹയാത്രികനായിരുന്നു സിയാവുദ്ധീന്‍ സര്‍ദാര്‍  .
ഒട്ടകത്തിനു പകരം മിക്കവാറും യാത്ര വിമാനത്തിലായിരുന്നു .
പഴയ ലോകത്തിനു പകരം പുതിയ കാലവും.
എങ്കിലും യാത്ര ഒട്ടും സുഖകരമായിരുന്നില്ല .
പലയിടത്തും പതിറ്റാണ്ടുകള്‍ക്ക്  മുന്‍പേ 
മുഹമ്മദ്‌ അസദ്  കാണിച്ചു തന്നതില്‍ നിന്നും 
വലിയ മാറ്റമൊന്നും ഉണ്ടായിരുന്നില്ല.
മലേഷ്യയിലാണ് കുറച്ചു കാലമെങ്കിലും 
ഞങ്ങള്‍ സ്വസ്ഥമായി കഴിച്ചു കൂട്ടിയത്.
എന്നിട്ടും ചരിത്രത്തിലെ മുസ്ലിം സ്പെയ്നിനെ 
കണ്ടു പിടിക്കാന്‍  കഴിഞ്ഞില്ല .
ഞങ്ങള്‍ നിരാശയിലായി .
സ്പെയ്നിനെ കണ്ടെത്തേണ്ട പല സംഘടനകളും 
മറ്റൊരു ഏകാന്ത ലോകത്തെകുറിച്ച് സംസാരിക്കുന്നത്  കണ്ടപ്പോള്‍ സന്ദേഹമായി .
ഒടുവില്‍ പാതി വഴിയില്‍ വെച്ച് യാത്ര നിര്‍ത്തി   
പിരിയുവാന്‍ തീരുമാനിക്കുകയായിരുന്നു. 

സംശയങ്ങളും ചോദ്യങ്ങളും അപ്പോഴും ബാക്കിയായിരുന്നു. 
പാടി പഠിച്ച  ഉത്തരങ്ങള്‍ക്ക് പകരം 
പുതിയവ കണ്ടെത്തേണ്ടതുണ്ടായിരുന്നു .
ജഫ്രിലാംഗിന്‍റെ   മാലാഖമാര്‍ പോലും ഉയര്‍ത്തുന്നത് 
സന്ദേഹങ്ങളുടെ ഈ ചോദ്യമാണല്ലോ ?
ചോദ്യങ്ങളും ഉത്തരങ്ങളും  അതാണല്ലോ നമ്മെ 
വീണ്ടും യാത്രക്ക് പ്രേരിപ്പിക്കുന്നത് .
എവിടെയും അധികം  കെട്ടി നില്‍ക്കാതെ 
വായനയിലൂടെയുള്ള യാത്രയുടെ ഒഴുക്ക്  ഇനിയും 
തുടരണമെന്നാണ് ആഗ്രഹം 
അതിനു നിങ്ങളുടെ പ്രാഥനകള്‍ കൂടി ഉണ്ടാവുമല്ലോ ...

8 comments:

  1. ബഷീര്‍, ഇപ്പോയെനിക്ക് മനസ്സിലായി താങ്കളുടെ ലേഖനങ്ങളിലെ മൗലികതയുടെ ഊര്‍ജ സ്രോതസ്സ് ഏതെന്ന് !

    ReplyDelete
  2. പരന്ന വായനയായിരുന്നല്ലോ
    എഴുത്തിനത് ശക്തിപകരട്ടെ

    ReplyDelete
  3. തീര്‍ച്ചയായും..

    ReplyDelete
  4. basheerka, wish you all the best.

    ReplyDelete
  5. ഹോസ്റ്റല്‍ മുറിയിലെ ഇരുണ്ട അറകളില്‍ പെറ്റ് കൂട്ടുന്നത്‌ പേര്‍ത്തും പേര്‍ത്തും അയവിരക്കാവുന്ന ഈ പുസ്തക-ഓര്‍മകള്‍ മാത്രമാണ്. ഒരേ മുറിയില്‍ ഒന്നിച്ചുരങ്ങുന്ന സഹപാടി അന്യനാവുകയും പകരം ബഷീറും ഉറൂബും രാധാ കൃഷ്ണന്നുമൊക്കെ തലയിനക്കിടയിലെ സാന്യധ്യമാകുന്നത് മതിലിനപ്പുറാം വിലക്കപ്പെട്ട ഈ 'കുടുസു' ജീവിതത്തില്‍ മാത്രമാണ്. വെറുതെ പറയുന്നതല്ല, അഞ്ചെട്ടു വര്‍ഷത്തെ ഹോസ്റ്റല്‍ ജീവിതം പകര്‍ന്നു തന്ന അനുഭവമാണിത്. താങ്കള്‍ ഈ വരികള്‍ വരഞ്ഞിട്ടപ്പോള്‍ ഒരു വേള എന്നില്‍ നിന്നും തട്ടിയെടുത്ത ആ കാലം ഓര്‍ത്തു പോയി...

    ReplyDelete
  6. @ Punnodi MA Rahman എന്റെ കോളേജു ജീവിതത്തിലെ ഏറ്റവും വലിയ സമ്പാദ്യം എന്റെ നല്ല കൂട്ടുക്കരാണ് . കൂടെ പഠിച്ചവര്‍ മാത്രമല്ല ജൂനിയറും സീനിയറും ആയ എല്ലാവരും അതില്‍പ്പെടും .ഇന്നും അവരെല്ലാം എന്നില്‍ പല തരത്തിലും ഭാവത്തിലും സജീവമാണ് .പിന്നെ മതിലിന്റെ പരിമിതി ഉണ്ടായത് കൊണ്ട് തന്നെയാണ് ഇതിനു പുറമേ പുസ്തകങ്ങളുമായി കൂട്ട് കൂടാന്‍ സാധിച്ചത്.കൂട്ടുക്കാരെ കുറിച്ച ഓര്‍മ്മകള്‍ ബ്ലോഗില്‍ കുറിക്കാന്‍ തുടങ്ങിയാല്‍ എവിടെ തുടങ്ങും അവസാനിപ്പിക്കും എന്ന പേടിയും ഇല്ലാതില്ല .ഓരോത്തരും ഓരോ ഭൂഖണ്ഡങ്ങള്‍ ആയിട്ടാണ് അനുഭവപ്പെട്ടിട്ടിള്ളത് .

    ReplyDelete