Pages

Ads 468x60px

Friday, February 17, 2012

നമ്മളും അവരും

നമ്മള്‍ ,അവര്‍
അവര്‍ ,നമ്മള്‍
അവരങ്ങനെയാ
നമ്മളിങ്ങനെയും.
നമ്മള്‍ അവരാവരുത്.
അവര്‍ നമ്മളാവണം
അങ്ങനെ അവരെല്ലാം
നമ്മളായി.
അവരില്ലതെന്തു നമ്മള്‍ ?
ചിന്ത പിന്നെ ഇങ്ങനെയായി.
അങ്ങനെ നമ്മള്‍
നമുക്കുള്ളില്‍ അവരെ കണ്ടു.
ഇങ്ങനെ അവരും നമ്മളും
നമ്മളും അവരും തുടരുന്നു...

14 comments:

  1. ഒന്നും മനസ്സിലായില്ല, കവിതാ ബോധം പണ്ടേ ഇല്ലാഞ്ഞിട്ടാവും.
    വേര്‍ഡ്‌ വെരിഫിക്കേഷന്‍ ഒഴിവാക്കുന്നത് നല്ലതാണ്

    ReplyDelete
    Replies
    1. ഈ മനസ്സിലാകയ്മയാണ് കവിതയുടെ വിജയംകവികളുടെയും . പുതിയ കാല കവിതകള്‍ വായിക്കാറില്ലെന്നു തോന്നുന്നു

      Delete
  2. നമ്മള്‍ നമ്മളോടുതന്നെ ഇങ്ങനെ ചെയ്താല്‍
    അവര്‍ നമ്മളോട് വല്ലതും ചെയ്തുപോവും...
    അവര്‍ നമ്മളോട് ചെയ്യുന്നതിനുമുമ്പ്
    നമ്മള്‍ അവരോട് ചെയ്യാന്‍പോണ്ട...

    ReplyDelete
    Replies
    1. നിങ്ങളും ഉത്തരാധുനികനാണോ ...വരികള്‍ കൊള്ളാമല്ലോ ...

      Delete
  3. അവരോട് നമ്മള് ഒന്നും ചെയ്യാതിരുന്നാല്
    അവരും നമ്മളോട് ഒന്നും ചെയ്യില്ല
    നമ്മള് നമ്മളായിരുന്നാല്
    അവരും നമ്മളായിത്തീരും....

    ReplyDelete
    Replies
    1. വരികള്‍ ഇനിയും തിരിച്ചെഴുതി എന്നെ ക്രൂശിക്കല്ലേ ഞാന്‍ നിരുപാധികമായി കുമ്പസരിക്കുന്നു ..,

      Delete
  4. ദൈവമേ നീ എന്നെ അസ്വസ്ഥ്നാക്കണെ....
    another kavitha....
    pls visit my blog vellakadalaas.blogspot.com

    ReplyDelete
    Replies
    1. ഈ വരികള്‍ എഴുതി ആകെ അസ്വസ്ഥമായി നില്‍ക്കുമ്പോ ഴോ ....ഓക്കേ ഇതാ വരുന്നു .

      Delete
  5. അപ്പോള്‍ സത്യത്തില്‍ നമ്മളാരാ...

    ReplyDelete
    Replies
    1. അവരിലെ നമ്മളായിരിക്കും...അതോ നമ്മളിലെ അവരോ ...

      Delete
  6. appo basheeerka nammal avarum avar nammalum nammalellam avarum nammalum analle?...

    ReplyDelete
    Replies
    1. അങ്ങനെയൊക്കെയാ എനിക്കും തോന്നുന്നത് ...

      Delete
  7. ചരിത്രം സാക്ഷി.
    ബനൂ ഹാശിമും ബനൂ ഉമയ്യയും 
    നമ്മളും അവരുമായി കഴിഞ്ഞു കൂടുകയായിരുന്നു.
    അങ്ങനെയിരിക്കെ ഇസ്‌ലാം വന്നു.
    നമ്മളും അവരും ചേര്‍ന്ന്
    ഇമ്മിണി വലിയ,
    ഒരു നമ്മളുണ്ടായി.
    നമ്മള്‍ പിന്നീട് നമുക്കിടയില്‍ അവരെത്തേടി.
    ബനൂ ഹാശിമും ബനൂ ഉമയ്യയും 
    വീണ്ടും നമ്മളും അവരുമായി.
    നമ്മുടെ ഭരണവും 
    അവരുടെ ഭരണവുണ്ടായി.
    വീണ്ടും നമ്മള്‍ നമുക്കിടയില്‍ 
    നമ്മെയും അവരെയും കണ്ടെത്താന്‍ ശ്രമിച്ചു.
    അങ്ങനെ സുന്നിയും ശിയായുമുണ്ടായി.
    പിന്നെ മുഅ്‌തസിലി,
    റാഫിദി,
    ഖാരിജീ,
    ......
    അങ്ങനെ നാം നമുക്കിടയില്‍ നിരവധി അവന്മാരെ കണ്ടെത്തി.
    പിന്നെ
    ശഫിഈ
    ഹനഫീ
    ഹംബലീ
    മാലികീ
    ദാഹിരീ
    ബാത്വിനീ
    അഹ്‌ലുല്‍ ഹദീസ്
    അഹ്‌ലുര്‍റഅ്‌യ്
    ............
    ...............

    ഇന്നും തുടരുന്നു.
    സുന്നി
    മുജാഹിദ്
    ജമാഅത്ത്
    തബ്‌ലീഗ്
    പിന്നെ പിന്നെ അതും മതിയാകാതെ വന്നപ്പോള്‍ 
    ചെറിയ വൃത്തത്തില്‍..........
    എ ഗ്രൂപ്പ്
    ബി ഗ്രൂപ്പ്
    സി ഗ്രൂപ്പ്
    .......
    ഓരോ യൂനിറ്റിലും നമ്മള്‍,
    നമ്മളും അവരുമായി.

    അനന്തമജ്ഞാത'മനിര്‍വചനീയം' 
    അവസാനം ശരീരം നമ്മളും 
    നിഴല്‍ അവരുമായി.
    അങ്ങനെയാണ്‌ നിഴല്‍യുദ്ധം ആരംഭിച്ചത്.
    ഇപ്പോള്‍ ഞാന്‍ എന്റെ ഉള്ളില്‍ തന്നെ
    ഒരു അപരനെ കാണാന്‍ പഠിച്ചു.
    എന്റെ പേനയിലെ മഷി തീരാറായി...

    എങ്കിലും ഞാന്‍ സമാധാനിക്കുന്നു:
    നമ്മളില്‍ തന്നെ അപരന്മാരെ കണ്ടെത്തുന്ന കാര്യത്തില്‍,
    നാം നമ്മുടെ പൂര്‍വീകരുടെ റിക്കാര്‍ഡുകള്‍ തകര്‍ക്കുമെന്ന്
    പ്രവാചകന്‍ പറഞ്ഞിട്ടുണ്ടല്ലോ.

    ReplyDelete
    Replies
    1. ഞാന്‍ വരികള്‍ക്കിടയില്‍ മനസ്സില്‍ കണ്ടത് ആലിക്കോയ സാഹിബ്‌ ഭംഗിയായി പൂരിപ്പിച്ചിരിക്കുന്നു ....ഇതാണോ മനസ്സിന്റെ ആദര്‍ശ പൊരുത്തം എന്ന് പറയുന്നത് ..

      Delete