Pages

Ads 468x60px

Thursday, December 22, 2011

വെള്ളത്തണ്ട്


 എന്‍റെ സ്ലൈറ്റിലെ
 വള്ളിയും പുള്ളിയും മായ്ക്കാന്‍
 വെള്ളത്തണ്ട് പറിക്കാന്‍
 പോയതായിരുന്നു അവന്‍  .
 "വെള്ളിക്കെട്ടനാണെന്ന് തോന്നുന്നു"         
 വെള്ള തുണിയില്‍  പൊതിഞ്ഞു
 പള്ളിക്കാട്ടിലേക്കെടുത്തപ്പോള്‍
 വെള്ളത്തണ്ടുമായി
 ഞാന്‍ മുന്നിലുണ്ടായിരുന്നു.
 ഇന്നലെയും ഞാന്‍ കണ്ടിരുന്നു 
 മീസാന്‍ക്കല്ലില്‍
 കള്ളിചെടികള്‍ക്കൊപ്പം
 ഒരു വെള്ളത്തണ്ട് 
 എന്നോട് ചിരിക്കുന്നത്. 

4 comments:

  1. കുറച്ചേ ഉള്ളൂവെങ്കിലും മനസ്സില്‍ തട്ടി..

    ReplyDelete
  2. ചെറിയ വരിയാണങ്കിലും വലിയ ആശയം
    aashamsakal

    ReplyDelete
  3. നിന്റെ
    അശ്രദ്ധയിൽ
    അലിഞ്ഞു തീരുന്നത്
    എന്റെ ജീവിത മെന്ന്
    മഷിത്തണ്ടിന്റെ
    പരാതി

    ReplyDelete