Friday, February 17, 2012
Thursday, February 2, 2012
തിരുകേശം
സ്വപ്നത്തിലിന്നലെ ഉമറിനെ കണ്ടു
കയ്യില്‍ ഊരിപ്പിടിച്ച വാളുണ്ടായിരുന്നു
മുഖം ചുവന്നു തുടുത്തിരുന്നു
കണ്ണുകളില്‍ തീ പാറുന്നുണ്ടായിരുന്നു
"അബൂബക്കര്‍ ......അബൂബക്കര്‍ "
വിളി ഉച്ചത്തിലായിരുന്നു
അല്ലാഹ് ..അബൂബക്കറിനെന്തു പറ്റി?
ഉറക്കത്തിലെന്റെ സംശയം ചോദ്യമായി
"മുത്തു റസൂലിന്റെ ഞാന്‍ കാണാത്ത
മുടി നിനക്കെവിടെ നിന്ന് കിട്ടി ?"
ആദ്യമുയര്‍ന്നത് വാളോ ചോദ്യമോ ?
വീണത് മുടിയോ തലയോ ?
ഞെട്ടിയുണര്‍ന്നത് മാത്രമേ ഓര്‍മ്മയുള്ളൂ...
Thursday, January 19, 2012
Wednesday, January 11, 2012
Friday, January 6, 2012
യത്തീം
ഉപ്പ മരിച്ച മൂന്നാം ദിവസമാണ്
നിവര്‍ന്നു നിന്നാല്‍ തല മുട്ടുന്ന
വീട്ടിലേക്ക് ഖാളിയാര്‍ വന്നത്.
ബിസ്മിയും സ്വലാത്തും കഴിഞ്ഞ്
വയര്‍ തടവി പുറത്തിറങ്ങുമ്പോള്‍
ഖാളി എന്നെ അടുത്തു വിളിച്ചു
"മോനിപ്പോ യതീമാണ്,
വല്ലവരും വല്ലതും തരണമെങ്കില്‍
അസര്‍ മുതല്‍ ഇശാ വരെ
പള്ളിയില്‍ കിതാബോതണം"
പിറ്റേന്ന് വെള്ളത്തുണിയും തൊപ്പിയുമിട്ട്
പള്ളിയിലേക്ക് പോകുമ്പോഴാണ്
ഖാളിയാരുടെ മകന്‍ സൈക്കിളുമായി
വഴിയില്‍ വിലങ്ങു നിന്നത്.
"അടിപൊളി സിനിമയാ പോരുന്നോ.."
കാലിടറി ...കണ്ണുകള്‍ ഇറുക്കിയടച്ചു
അന്ന് പള്ളിയില്‍ ഖുറാനോതുമ്പോഴും
മനസ്സ് ഖാളിയുടെ വീട്ടിലെ ടീവിയിലായിരുന്നു.
Saturday, December 31, 2011
മുത്തലാഖ്
ഉപ്പയുടെ നാവില്‍ നിന്നുതിര്‍ന്ന
മുത്തലാഖിന്‍റെ മൂര്‍ച്ചയിലാണ്
പതിനെട്ടാം വയസ്സില്‍
ഉമ്മ വിധവയായത്.
ഒറ്റ മൊഴിയില്‍ മൂന്നും ചൊല്ലിയതിന്
മൂന്നു നാള്‍ കഴിഞ്ഞു
ഉപ്പ ഖേദിച്ചുവത്രെ.
ദീനില്‍ പഴുതില്ലെന്നു ഫത്‌വ ചൊല്ലി
ഖാദി മുസ്ഹഫ് മടക്കി വെച്ചു.
ഒന്നും മൂന്നും വയസ്സായ
ഞങ്ങള്‍ രണ്ടു പേര്‍ക്ക്
ഉപ്പ മാസത്തിലൊരിക്കല്‍
അയല്‍പ്പക്കത്തെ എരഞ്ഞിമരചുവട്ടിലെ
അഞ്ചു മിനിട്ട് ഒളിച്ചുക്കളിയായതങ്ങനെയാണ് .
Monday, December 26, 2011
Friday, December 23, 2011
സാന്ത്വനമേകൂ നീ ....
വര്‍ണ്ണപ്രപഞ്ചത്തിന്‍ താളം പിടിക്കുന്ന നാഥാ ....
സ്വര്‍ണ്ണ പ്രകാശത്തിന്‍ ഓളം തുടിക്കുന്ന നാഥാ ....
വിണ്ണിന്‍ കീഴിലെ മണ്ണിന്‍ മാറിലെ ഗാനം കേള്‍പ്പൂ നീ ....
പാരിടമാകെ കൂരിരുള്‍ വീഴും കാര്‍മുകിലിരുളുന്നൂ....
ഭൂതലമാകെ കൈതവം വാഴും താന്ധവമുയരുന്നൂ....
നീല വിണ്ണിന്‍ കീഴിലാകെ സാന്ത്വനമേകൂ നീ ....
പുലര്‍വെയിലിന്‍ പൂവെയിലില്‍ മൂളും ശോക ഗീതങ്ങള്‍ ....
പൂത്തമാവിന്‍ പുഞ്ചിരിയില്‍ പൂക്കും മൂക കാവ്യങ്ങള്‍ ....
നീല വിണ്ണിന്‍ കീഴിലാകെ സാന്ത്വനമേകൂ നീ ....
മഴവില്ലിന്‍ വര്‍ണ്ണത്തില്‍ വിടരും വിണ്ണിന്‍ താരങ്ങള്‍ ...
പൂവിതളിന്‍ പുലര്‍മഞ്ഞില്‍ പടരും മണ്ണിന്‍ മോഹങ്ങള്‍

Thursday, December 22, 2011
വെള്ളത്തണ്ട്
വള്ളിയും പുള്ളിയും മായ്ക്കാന്‍
വെള്ളത്തണ്ട് പറിക്കാന്‍
പോയതായിരുന്നു അവന്‍ .
"വെള്ളിക്കെട്ടനാണെന്ന് തോന്നുന്നു"
വെള്ള തുണിയില്‍ പൊതിഞ്ഞു
പള്ളിക്കാട്ടിലേക്കെടുത്തപ്പോള്‍
വെള്ളത്തണ്ടുമായി
ഞാന്‍ മുന്നിലുണ്ടായിരുന്നു.
ഇന്നലെയും ഞാന്‍ കണ്ടിരുന്നു
മീസാന്‍ക്കല്ലില്‍
കള്ളിചെടികള്‍ക്കൊപ്പം
ഒരു വെള്ളത്തണ്ട്
എന്നോട് ചിരിക്കുന്നത്.
Subscribe to:
Posts (Atom)