Pages

Ads 468x60px

Saturday, December 31, 2011

മുത്തലാഖ്



ഉപ്പയുടെ നാവില്‍ നിന്നുതിര്‍ന്ന 
മുത്തലാഖിന്‍റെ  മൂര്‍ച്ചയിലാണ് 
പതിനെട്ടാം വയസ്സില്‍ 
ഉമ്മ വിധവയായത്.
ഒറ്റ മൊഴിയില്‍ മൂന്നും ചൊല്ലിയതിന്
മൂന്നു നാള്‍ കഴിഞ്ഞു 
ഉപ്പ ഖേദിച്ചുവത്രെ.
ദീനില്‍ പഴുതില്ലെന്നു ഫത്‌വ  ചൊല്ലി 
ഖാദി  മുസ്ഹഫ് മടക്കി വെച്ചു.
ഒന്നും മൂന്നും വയസ്സായ 
ഞങ്ങള്‍ രണ്ടു പേര്‍ക്ക്  
ഉപ്പ മാസത്തിലൊരിക്കല്‍  
അയല്‍പ്പക്കത്തെ എരഞ്ഞിമരചുവട്ടിലെ 
അഞ്ചു മിനിട്ട് ഒളിച്ചുക്കളിയായതങ്ങനെയാണ് .

14 comments:

  1. കമന്റിനു വേര്‍ഡ്‌ വെരിഫികേഷന്‍ ഒഴിവാക്കുമെങ്കില്‍ നന്നായിരിക്കും.....

    ReplyDelete
  2. കൺസപ്റ്റ് നന്ന്. മുത്തലഖ് ആണോ തലാക്ക് ?

    ReplyDelete
    Replies
    1. മൂന്ന് തലാക്കും ഒരുമിച്ചു ചെല്ലുന്ന രീതിയാണ്‌ മുത്തലാക്കു

      Delete
  3. ആ ഒളിച്ചുകളി എങ്ങനെയായിരുന്നു എന്നറിയാനുള്ള ആകാംക്ഷയിലാണ് ഇവിടെ വന്നത്. നോക്കുമ്പോള്‍ കഥ ഇത്രയേ ഉള്ളൂ...:(

    ReplyDelete
    Replies
    1. ആ ഒളിച്ചു കളി മൂന്ന് വര്‍ഷം മുന്‍പ് ഉപ്പ ജീവിതത്തില്‍ നിന്നും ഒളിച്ചോടും വരെ തുടര്‍ന്ന് ...

      Delete
  4. ത്വലാഖ്:
    ഇസ്ലാമില്‍ പുരുഷന്‍ നടത്തുന്ന വിവാഹമോചനത്തിന്റെ അറബി പദമാണ് “ത്വലാഖ്“.സ്ത്രീ പുരുഷനെതിരെ നടത്തുന്ന വിവാഹമോചനത്തിന്റെ അറബി പദമാണ്” “ഫസ്ഖ്” പക്ഷെ ഈ വാചകം അത്രയാരും അങ്ങു കേട്ടുകാണില്ല കാരണം അതിനു വലിയ “ലാഭം “ കിട്ടാത്തത് കൊണ്ടാവും ആരും അതിനെ കുറിച്ച് ചര്‍ച്ചയും ചെയ്യാറില്ല.
    “ത്വലാഖ്“ എന്ന അറബിപദത്തിന്റെ അര്‍ഥം “കെട്ടഴിക്കുക“ എന്നതാണ്. “ഫസ്ഖ്” എന്നതിന്റെ അര്‍ഥം “ദുര്‍ബലപ്പെടുത്തല്‍“ എന്നുമാണു .
    ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഒരുവിധത്തിലും യോജിക്കുവാന്‍ നിവൃത്തിയില്ലാതാവുകയും തന്റെ ജീവിതം നശിപ്പിക്കുന്നതും എത്ര ഉപദേശിച്ചാലും മറ്റു നടപടികളിലൂടെയും ഭാര്യയെ നേര്‍വഴിക്കു കൊണ്ടുവരാന്‍ സാധിക്കാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഇസ്ലാം“ത്വലാഖ്“ അനുവദിക്കുന്നത്.ഇതെ രീതിയില്‍ സ്ത്രീകള്‍ക്കുമുള്ള അവകാശമാണ് “ഫസ്ഖ്”.ഭര്‍ത്താവില്‍ നിന്നും സംരക്ഷണവും മറ്റും ലഭിക്കാത്ത സാഹചര്യം വരുമ്പോള്‍ അവള്‍ക്കുള്ള അവകാശമാണ് ‘ഫസ്ഖ്’. (ലോകത്തിന്നുള്ള എത്രമതങ്ങളില്‍ സ്ത്രീകള്‍ക്കു ഭര്‍ത്തവിനെ വേണ്ട എന്നു പറയാനുള്ള അവകാശമുണ്ട്?)

    വിവാഹമോചനത്തെ ഒരു നിലയ്ക്കും ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നില്ല. പ്രവാചകന്റെ വചനങ്ങളില്‍ അനുവദിക്കപ്പെട്ട കാര്യങ്ങളില്‍ ദൈവത്തിന് ഏറ്റവുമധികം കോപമുണ്ടാക്കുന്നത് വിവാഹമോചനമാണ്.'നിങ്ങള്‍ വിവാഹം ചെയ്യുക, വിവാഹമോചനം നടത്താതിരിക്കുക, ഇണകളെ മാറി മാറി രുചിച്ചു നോക്കുന്ന പുരുഷനേയും സ്ത്രീയേയും ദൈവം ഇഷ്ടപ്പെടുകയില്ല.'‌നിങ്ങള്‍ വിവാഹിതരാകുക, വിവാഹമോചനം അരുത്. എന്തുകൊണ്ടെന്നാല്‍ വിവാഹമോചനം നടക്കുമ്പോള്‍ ദൈവസിംഹാസനം വിറയ്ക്കുന്നതാണ്' എന്ന് ഹദീസുകളില്‍ ഉണ്ട്. വിവാഹമോചനം നിരുത്സാഹപ്പെടുത്തുകയാണിവിടെ ഉദ്ദേശം.

    ഒന്നും ചോല്ലി,രണ്ടും ചൊല്ലി,മൂന്നും ചൊല്ലി എന്നു ഉരുവിട്ടത് കൊണ്ടോ എസ് എം എസ് അയച്ചത് കൊണ്ടോ ത്വലാഖ് ആവുന്നില്ല. ഒരൊ പറച്ചിലിനിടയിലും അനുസരിക്കേണ്ട നിയമങ്ങളും,നിര്‍ദ്ദേശങ്ങളും ഇസ്ലമിക ഗ്രന്ഥങ്ങളില്‍ കര്‍ശനമായി പറയുന്നുണ്ട്.


    മൂന്ന് ത്വലാഖ് ഒരുമിച്ച് പറയുന്ന രീതിയെ (മുത്തലാഖ്) ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. ഒന്നിച്ചു പറയാതിരിക്കാന്‍ ഭര്‍ത്താവിനോടും, നിര്‍ദിഷ്ടകാലം ഭര്‍ത്താവിന്റെ താമസസ്ഥലത്തുതന്നെ 'ഇദ്ദ'യിരിക്കണമെന്നു ഭാര്യയോടും കല്പിക്കുക വഴി അവരെ വീണ്ടും യോജിപ്പിക്കാനുള്ള ഒരവസാനശ്രമം കൂടി ഇസ്ലാം നടത്തുകയാണ്. ഇത്തരത്തില്‍ ഒന്നോ രണ്ടോ തലാക്ക് മാത്രമേ ചെയ്തിട്ടുള്ളൂവെങ്കില്‍ ഇരുവരും ആഗ്രഹിക്കുന്ന പക്ഷം വീണ്ടും യോജിപ്പിലെത്താവുന്നതാണ്. എന്നാല്‍ മൂന്നുപ്രാവശ്യവും ചൊല്ലിക്കഴിഞ്ഞാല്‍ പിന്നെ സ്ത്രീയെ തിരിച്ചെടുക്കല്‍ സാധാരണ രീതിയില്‍ സാധ്യമല്ല.
    മറ്റുള്ളവരുടെ പ്രേരണമൂലമോ ഭീഷണിമൂലമോ ലഹരിബാധയാലോ ചെയ്യുന്നതൊന്നും ഇസ്ലാമിക ദൃഷ്ടിയില്‍ ശരിയായ തലാക്ക് അല്ല. സ്വബോധത്തോടും സ്വമനസ്സോടെയും ചെയ്യുന്നവയ്ക്കു മാത്രമാണ് നിയമസാധുതയുളളത്.

    ഒരു മാര്‍ഗത്തിലൂടേയും യോജിപ്പിനു സാധ്യതയില്ലാതെ വരുന്ന പക്ഷം മാത്രമാണ് വിവാഹമോചനം അഥവാ ത്വലാഖ് നിയമപരമായി പ്രയോഗികമാകുന്നത്.

    എനിക്കറിയുന്നത് എഴുതി,വായിക്കുന്നനിങ്ങള്‍ക്കു ഈ വിഷയത്തില്‍ കൂടുതല്‍ അറിയുമെങ്കില്‍ അറിയിക്കുക.

    ReplyDelete
    Replies
    1. നിങ്ങള്‍ എഴുതിയതാണ് ഇസ്ലാമിക നിയമങ്ങള്‍ . പക്ഷെ അത് നമ്മുടെ നാട്ടില്‍ ഇന്നും നടപ്പിലയിട്ടില്ലെന്നു മാത്രം.മുത്തലക്ക് നബിയുടെ കാലത്ത് ഇല്ലാത്ത ഒന്നാണ് .

      Delete
  5. ഈ മുത്തലാഖ് എന്ന പരിപാടി ഇസ്ലാമില്‍ ഇല്ല...

    ReplyDelete
    Replies
    1. പക്ഷെ മുസ്ലിംകളില്‍ അത് സജീവമാണ് ...

      Delete
  6. This comment has been removed by the author.

    ReplyDelete
  7. രണ്ട് പേരും അറിയാത്ത ഏതോ ഒന്നിന് വേണ്ടി വില പേശും പോലെ ഉണ്ട്, പടന്ന്നക്കാരന്‍ ബഷീറിന്റെ ചില കാര്യങ്ങള്‍ ശരിയാണ്, ചിലത് ലോക അബദ്ധങ്ങളാണ്, ബഷീരുദ്ദീന് ഇസ്ലാമികമായ ഒരു വിവരവുമില്ലെന്ന് മനസ്സിലാകുന്നു. ദയവു ചെയ്തു അറിയാത്ത കാര്യങ്ങള്‍ വിളിച്ചു കൂവരുത്. അതിനു അറിവുള്ള പണ്ഡിതന്മാര്‍ ഇവിടെ ഉണ്ട്. സ്വയം പണ്ടിതനായി അഭിനയിക്കരുത്. ആദ്യം പഠനം നടക്കട്ടെ. വിമര്ശ്നതിലൂടെ വിലകുറഞ്ഞ പ്രശസ്തി നേടരുത്.

    ReplyDelete
    Replies
    1. തീര്‍ച്ചയായും നിങ്ങള്‍ പറഞ്ഞതാണ്‌ ശരി.ഇസ്ലാമിനെ കുറിച്ച് ആധികാരികമായി പറയാന്‍ ഞാന്‍ ആളല്ല .എന്റെ പരിസരത്തെ അനുഭവങ്ങളെ ഞാന്‍ വരികളാക്കി കുറിച്ചു എന്ന് മാത്രം .ദൈവിക മതത്തില്‍ ഒരിക്കലും അനീതി സംഭവിക്കില്ലെന്നു തന്നെയാണ് ഞാന്‍ വിശ്യസിക്കുന്നത് .

      Delete
  8. നീ എറിഞ്ഞത്
    'ഒരു വാക്കാ'ണെങ്കിലും
    മുറിഞ്ഞു പോയത്
    നമുക്കിടയിലെ
    ചിരി യായിരുന്നു

    ReplyDelete