വള്ളിയും പുള്ളിയും മായ്ക്കാന്‍
വെള്ളത്തണ്ട് പറിക്കാന്‍
പോയതായിരുന്നു അവന്‍ .
"വെള്ളിക്കെട്ടനാണെന്ന് തോന്നുന്നു"
വെള്ള തുണിയില്‍ പൊതിഞ്ഞു
പള്ളിക്കാട്ടിലേക്കെടുത്തപ്പോള്‍
വെള്ളത്തണ്ടുമായി
ഞാന്‍ മുന്നിലുണ്ടായിരുന്നു.
ഇന്നലെയും ഞാന്‍ കണ്ടിരുന്നു
മീസാന്‍ക്കല്ലില്‍
കള്ളിചെടികള്‍ക്കൊപ്പം
ഒരു വെള്ളത്തണ്ട്
എന്നോട് ചിരിക്കുന്നത്.
കുറച്ചേ ഉള്ളൂവെങ്കിലും മനസ്സില്‍ തട്ടി..
ReplyDeleteചെറിയ വരിയാണങ്കിലും വലിയ ആശയം
ReplyDeleteaashamsakal
@Artof Wave...thank u
ReplyDeleteനിന്റെ
ReplyDeleteഅശ്രദ്ധയിൽ
അലിഞ്ഞു തീരുന്നത്
എന്റെ ജീവിത മെന്ന്
മഷിത്തണ്ടിന്റെ
പരാതി