Pages

Ads 468x60px

Friday, January 6, 2012

യത്തീം


ഉപ്പ മരിച്ച മൂന്നാം ദിവസമാണ്
നിവര്‍ന്നു നിന്നാല്‍ തല മുട്ടുന്ന
വീട്ടിലേക്ക് ഖാളിയാര്‍ വന്നത്.
ബിസ്മിയും സ്വലാത്തും കഴിഞ്ഞ്
വയര്‍ തടവി പുറത്തിറങ്ങുമ്പോള്‍
ഖാളി എന്നെ അടുത്തു വിളിച്ചു
"മോനിപ്പോ യതീമാണ്,
വല്ലവരും വല്ലതും തരണമെങ്കില്‍
അസര്‍ മുതല്‍ ഇശാ വരെ
പള്ളിയില്‍ കിതാബോതണം"
പിറ്റേന്ന് വെള്ളത്തുണിയും തൊപ്പിയുമിട്ട്
പള്ളിയിലേക്ക് പോകുമ്പോഴാണ്
ഖാളിയാരുടെ മകന്‍ സൈക്കിളുമായി
വഴിയില്‍ വിലങ്ങു നിന്നത്.
"അടിപൊളി സിനിമയാ പോരുന്നോ.."
കാലിടറി ...കണ്ണുകള്‍ ഇറുക്കിയടച്ചു
അന്ന് പള്ളിയില്‍ ഖുറാനോതുമ്പോഴും
മനസ്സ് ഖാളിയുടെ വീട്ടിലെ ടീവിയിലായിരുന്നു.

6 comments:

  1. ഖാളി എന്നതിന് പകരം മുക്രി എന്നോ ഖതീബെന്നോ ആക്കാമായിരുന്നു !!! നന്നായി...

    ReplyDelete