Pages

Ads 468x60px

Friday, February 22, 2013

ബോംബിന്റെ ജാതി




നിങ്ങളുടെ  പൊട്ടിത്തെറികള്‍ക്കിനി
ഞങ്ങളുടെ തൊപ്പിയും താടിയും വരക്കരുത്‌
ഇനിയും ഉണങ്ങിയിട്ടില്ല
പണ്ട് പൊട്ടിയ ബോംബിന്റെ ജാതിയില്‍
ജയിലില്‍ ഛര്‍ദ്ധിച്ച ചോരപ്പാടുകള്‍
ചിതറിപ്പോയ ഉടലിന്റെ
മതമന്യേഷിക്കുന്ന
പ്രിയ പത്രക്കാരാ ...
വയ്യ ഇനിയും
മറ്റുളവരുടെ പാപം പേറുവാന്‍
റിക്ഷ വലിച്ചും വിറക് വെട്ടിയും
ഊര്‍ദ്ധം വലിച്ചോട്ടെ
ഈ മണ്ണ്  പെറ്റ ജീവിതങ്ങള്‍

8 comments:

  1. ജാത്യവല്‍ക്കരിക്കപ്പെട്ട ബോംബുകള്‍

    ReplyDelete
  2. താടിയും,തൊപ്പിയും കാണുമ്പോൾ ചിലർക്ക് ചുമ്മാതൊരു ചൊറിച്ചില്...

    കവിത നന്നായി

    ശുഭാശംസകൾ.....

    ReplyDelete
  3. ഇത് വെറുമൊരു കവിതയല്ല .. കവിതയില്‍ പുകയുന്ന യാഥാര്‍ത്ഥ്യം .

    ReplyDelete
  4. ഇനി കുറേ ആളുകൾ പിടിക്കപ്പെടും

    ReplyDelete
  5. ഓരോ ബോംബ് പൊട്ടുമ്പോഴും അതിനുത്തരവാദിത്തം ആര് ഏറ്റെടുക്കാന്‍ വരും എന്നതാണ് ഇപ്പോള്‍ വലിയ കാര്യം

    ReplyDelete
  6. "ബോംബിന്റെ ജാതി" - ഒരു പുതിയ പ്രയോഗം

    ReplyDelete
  7. ചിന്തോദ്ദീപകം........

    ReplyDelete