Pages

Ads 468x60px

Monday, April 15, 2013

ലൗ ജിഹാദ് മാതൃഭൂമി വാരികയിലെ ഒരു വിശുദ്ധ മതേതര കഥയാണ്.


ഒരു നാട് മുഴുവന്‍ പാടിപ്പതിഞ്ഞ വടക്കന്‍ പാട്ടിലെ വില്ലന്‍ കഥാപാത്രമായിരുന്നു ചതിയന്‍ ചന്തു. ആ പേരുദോഷത്തിന്റെ തടവറയില്‍ നിന്ന് ചന്തുവിനെ മോചിപ്പിച്ചത് എം.ടി വാസുദേവന്‍ നായരായിരുന്നു. അദ്ദേഹം തിരക്കഥ എഴുതിയ 'ഒരു വടക്കന്‍ വീരഗാഥ'യിലൂടെ വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തു ഹീറോയും നായകന്‍ ആരോമല്‍ ചേകവര്‍ ചതിയനായ വില്ലനുമായി. വടക്കന്‍ പാട്ടിലെ ചതിയന്‍ ചന്തുവിനെ അറിയുന്നവര്‍ ഇന്ന് കുറവാണ്. എന്നാല്‍, വടക്കന്‍ വീരഗാഥയിലെ ചന്തു മിക്ക മലയാളിക്കും സുപരിചിതനാണ്. ഇതാണ് കഥയുടെ മാന്ത്രികശക്തി. ഇവിടെ വില്ലനെയും ഹീറോവിനെയും സത്യത്തെയും അസത്യത്തെയും നിര്‍മിച്ചെടുക്കുന്നത് കഥാകാരനാണ്. കഥാകാരന്റെ കാഴ്ചപ്പാടും രാഷ്ട്രീയവുമാണ്. അതിനാല്‍ ഒരു കഥയും വെറും കഥയല്ല. ഓരോ കഥാപാത്രത്തിന്റെയും സ്വഭാവവും സംഭാഷണങ്ങളും ബോധപൂര്‍വം കഥാകാരന്‍ നിര്‍മിച്ചെടുക്കുന്നതാണ്. അതിന്റെ പിന്നിലെ സൂക്ഷ്മമായ രാഷ്ട്രീയം തിരിച്ചറിഞ്ഞതിനു ശേഷം തന്നെയാണ് ഓരോ ആനുകാലികവും അവര്‍ക്ക് യോജിക്കുന്ന കഥകള്‍ തെരഞ്ഞെടുക്കുന്നത്.

വടക്കന്‍ വീരഗാഥയുടെ കഥാകാരന്‍ എം.ടിയുടെ പത്രാധിപത്യത്തിന് മുമ്പും ശേഷവും മാതൃഭൂമി ആഴ്ചപ്പതിപ്പാണ് കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ വാരികകളിലൊന്ന്. ഗൗരവ വായനകള്‍ക്ക് പുറമെ മലയാളത്തിലെ മികച്ച കഥകളും കവിതയും നോവലും വായനക്കാര്‍ക്ക് സമ്മാനിക്കുന്ന പ്രസിദ്ധീകരണം. അങ്ങനെയുള്ള മാതൃഭൂമി ആഴ്ചപ്പതിപ്പിലെ വിലപ്പെട്ട പേജുകളില്‍ നിറഞ്ഞുനില്‍ക്കുന്ന കഥകള്‍ വെറും കഥകളായി വായിച്ചു തള്ളാനാവില്ല. മറിച്ച്, ആ കഥകള്‍ക്ക് പിന്നില്‍ കൃത്യമായ രാഷ്ട്രീയവും ലക്ഷ്യവും വാരിക ഉള്ളടക്കം ചെയ്തിട്ടുണ്ടാവും. മാര്‍ച്ച് 24-ലെ മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച ഇന്ദുമേനോന്റെ 'മരണവേട്ട' എന്ന കഥയുടെ മതവും മതേതരത്വവും പ്രതിപാദിക്കാനാണ് ഇത്രയും സൂചിപ്പിച്ചത്.

സംഘ്പരിവാര്‍ ഉയര്‍ത്തി കൊണ്ടുവന്ന് മാതൃഭൂമിയടക്കമുള്ള മലയാളത്തിലെ മുഖ്യധാരാ പത്രങ്ങള്‍ ആഘോഷമാക്കിയ ഇല്ലാകഥയായിരുന്നു ലൗ ജിഹാദ്. പോലീസ് അന്വേഷണങ്ങള്‍ക്ക് ശേഷം ലൗ ജിഹാദ് കള്ളക്കഥയായിരുന്നുവെന്ന് മാതൃഭൂമിയടക്കം സമ്മതിക്കുകയും ചെയ്തു. ഇത് കഴിഞ്ഞുപോയ യഥാര്‍ഥ കഥ. പക്ഷേ ഇന്ദുമേനോന്റെ മാതൃഭൂമി കഥയില്‍ പ്രണയച്ചതിയിലെ വേട്ടക്കാരനായി മുസ്‌ലിം നാമധാരിയായ ബഷീറിനെയും ഇരയായി സവര്‍ണ ആര്‍.എസ്.എസ്സ് കുടുംബത്തിലെ സുമംഗലയെയും അടയാളപ്പെടുത്തുന്നു. കഥയിലെ നായകന്‍ ബഷീറിനെ പരാമര്‍ശിക്കുമ്പോഴെല്ലാം മുമ്പിലും പിന്നിലുമായി അവനൊരു ചതിയനായിരുന്നുവെന്ന് നിരന്തരം ആവര്‍ത്തിക്കുന്നു.
കഥ ഇങ്ങനെ: സജീവ ആര്‍.എസ്.എസ് കുടുംബത്തില്‍ പിറന്ന സുമംഗല എന്ന സവര്‍ണ പെണ്‍കുട്ടിയെ മുസ്‌ലിമായ ബഷീര്‍ പ്രണയിക്കുന്നു. സുമംഗലയുടെ കുടുംബം അതറിഞ്ഞതോടെ അവര്‍ ഒളിച്ചോടുന്നു. ദൂരെ ഒരിടത്ത് സ്വസ്ഥമായി കുടുംബജീവിതം നയിക്കുന്നു. അവര്‍ക്ക് സോനു എന്ന കുഞ്ഞുണ്ടാകുന്നു. കുഞ്ഞു വളരുന്നതിനിടക്ക് ബഷീറിന് അര്‍ബുദം പിടിപെടുന്നു. വേദനയില്‍ നിന്ന് ഒളിച്ചോടാന്‍ ബഷീര്‍ ആത്മഹത്യ തെരെഞ്ഞെടുക്കുന്നു. ഇത്രയും ശരി, ഇനിയാണ് യഥാര്‍ഥ കഥ തുടങ്ങുന്നത്. മകന്‍ സോനു അമ്മാവന്മാരുടെ രക്തത്തിലുള്ള സ്വഭാവം പ്രകടിപ്പിക്കുന്നു. സജീവ ആര്‍.എസ്.എസ് അനുഭാവിയായി അവന്‍ മാറുന്നു. ലൗ ജിഹാദ് അടക്കമുള്ള മുസ്‌ലിംകളുടെ ചതികളെ അമ്മയെ അവന്‍ നിരന്തരം ബോധ്യപ്പെടുത്തുന്നു. തീര്‍ത്തും മതേതര മുസ്‌ലിമായ ബഷീറില്‍ നിന്നും ലഭിച്ച ജീവിതാനുഭവങ്ങള്‍ മുന്‍ നിര്‍ത്തി അമ്മ അവനോട് തര്‍ക്കിക്കുന്നു. ഇങ്ങനെ കഥ അവസാനിക്കുമെന്ന് തോന്നിയേടത്താണ് ഇന്ദുമേനോന്‍ സംശയത്തിന്റെ വിഷസൂചികളുമായി ക്ലൈമാക്‌സ് മാറ്റുന്നത്. സുമംഗലക്ക് അസുഖം പിടിപെടുന്നു. ഡോക്ടര്‍മാര്‍ പലവിധ ടെസ്റ്റുകളും നടത്തി ഒടുവില്‍ എച്ച്.ഐ.വി. പോസീറ്റിവാണെന്ന് സ്ഥിരീകരിക്കുന്നു. തന്റെ പാതിവ്രത്യത്തില്‍ സംശയമില്ലാത്ത സുമംഗല റിപ്പോര്‍ട്ടുകള്‍ തെറ്റിയതായിരിക്കുമെന്ന് ഡോക്ടറോട് കയര്‍ക്കുന്നു. അപ്പോഴാണ് മുമ്പ് അവരുടെ ഭര്‍ത്താവ് ബഷീറിനെയും പരിശോധിച്ചിരുന്ന ആ ഡോക്ടര്‍ സ്‌ഫോടനാത്മകമായ ആ രഹസ്യം വെളിപ്പെടുത്തുന്നത്. ബഷീര്‍ ആത്മഹത്യ ചെയ്യാന്‍ കാരണം അര്‍ബുദമല്ല, എയ്ഡ്‌സായിരുന്നു. അതോടെ മകന്‍ സോനു നിരന്തരം പറയുന്ന മുസ്‌ലിമിന്റെ ചതി തന്റെ ജീവിതത്തിലും സംഭവിച്ചിരിക്കുന്നുവെന്ന് സുമംഗല തിരിച്ചറിയുന്നു. എന്നിട്ട് ഇന്ദുമേനോന്‍ കഥ അവസാനിപ്പിക്കുന്നത് സുമംഗലയുടെ തീരുമാനം ഇങ്ങനെ രേഖപ്പെടുത്തി കൊണ്ടാണ്. ''ഇനി സോനുവിന്റെ സര്‍ട്ടിഫിക്കറ്റുകളില്‍ അവന്റെ ജാതിക്കോളത്തില്‍ 'ജാതിയില്ല, മതമില്ല' എന്നെഴുതിയത് തിരുത്തി കറുത്ത മഷി കൊണ്ട് ഹിന്ദു.. ഹിന്ദു റഡ്യാര്‍' എന്നെഴുതണമെന്ന് അവള്‍ ആഗ്രഹിച്ചു.'' സുമംഗലയുടെ പ്രതികാരം ബഷീറിലും അവസാനിക്കുന്നില്ല. 'ഇന്നു മുതല്‍ സോനുവിനെ ശാഖയ്ക്കയക്കണം, അവള്‍ ക്രൂരമായ ഒരാനന്ദത്തോടെ ബഷീറിനെയും ഓര്‍ത്തു.' ലൗ ജിഹാദിനും മുസ്‌ലിമിന്റെ ചതികള്‍ക്കുമെതിരെ പോരാടുന്ന ആര്‍.എസ്.എസ്സ് ശാഖയിലേക്ക് മകനെ അയക്കണമെന്ന, വരികളില്‍നിന്ന് ആ പ്രതികാരം ബഷീറിന്റെ സമുദായത്തിലേക്ക് പടരുന്നുവെന്നാണ് മനസ്സിലാവുന്നത്. പ്രണയം നടിച്ച് ബഷീര്‍ ജീവിതം തകര്‍ത്തത് സുമംഗലയുടേത് മാത്രമല്ലെന്നും കഥയില്‍ സൂചനയുണ്ട്. അവരുടെ അയല്‍വാസിയും സുമംഗലയുടെ സുഹൃത്തുമായിരുന്ന എലിസബത്ത് എയ്ഡ്‌സ് പിടിച്ച് മരിക്കാനുള്ള കാരണവും ബഷീര്‍ അവരോട് പുലര്‍ത്തിയ രഹസ്യ പ്രണയമായിരുന്നു. എലിസബത്തിന്റെ ഭര്‍ത്താവ് ഐസക് തന്നെ ആ ചതിയുടെ കഥ സുമംഗലയോട് വെളിപ്പെടുത്തുന്നുണ്ട്.

ഇന്ദുമേനോന്റെ 'മരണവേട്ടയെ' മുന്‍നിര്‍ത്തി മാതൃഭൂമിയുടെ മതേതരത്വത്തെ ചോദ്യം ചെയ്യേണ്ടതുണ്ടോ എന്നത് ന്യായമായ സംശയമാണ്. പക്ഷേ, ആ തോന്നലുകളെയെല്ലാം ദുര്‍ബലപ്പെടുത്തുന്നതാണ് ഇതേ പ്രമേയം ഇതിനേക്കാള്‍ തീവ്രമായി അവതരിപ്പിക്കുന്ന സുസ്‌മേഷ് ചന്ത്രോത്തിന്റെ 'എന്റെ മകള്‍ ഒളിച്ചോടും മുമ്പ്' (മാതൃഭൂമി ആഴ്ചപ്പതിപ്പ് ഫെബ്രുവരി 17) എന്ന കഥ.

ഒരു ഹിന്ദു കുടുംബത്തിലെ ഏക സന്താനമായ എല്‍മയെ കോളേജിലെ അവളുടെ സീനിയറായ നൗഫല്‍ പ്രണയിക്കുന്നു. രക്ഷിതാക്കളോട് എല്‍മ തന്റെ പ്രണയം തുറന്ന് പറയുന്നു. ആ രഹസ്യം വെളിപ്പെടുത്തുമ്പോള്‍ തന്റെ കാമുകന്റെ മതത്തിന്റെ പരിമിതികളെ കുറിച്ചും ഭാവിയില്‍ മാതാപിതാക്കളോട് അവര്‍ രണ്ടു പേരും എടുത്തേക്കാവുന്ന നിലപാടുകളെക്കുറിച്ചും ആമുഖമായി സൂചിപ്പിക്കുന്നുണ്ട്. ഒരു സമുദായത്തെക്കുറിച്ചുള്ള കഥാകൃത്തിന്റെ മുന്‍വിധികള്‍ തികട്ടിവരുന്ന ആ രംഗങ്ങള്‍ ഇങ്ങനെ:

''ഹൈന്ദവ ആചാര പ്രകാരം രക്ഷിതാക്കളെ നോക്കേണ്ടത് ആണ്‍മക്കളല്ലേ?
ഞാനും നീനയും (എല്‍മയുടെ അഛനും അമ്മയും) മുഖത്തോട് മുഖം നോക്കി.
ഞാന്‍ അറിയിച്ചു: ഹൈന്ദവാചാരം മാത്രമല്ല. ലോകനീതിയും അതുതന്നെയാണ്. ആണ്‍മക്കളില്ലെങ്കില്‍ പിന്നെ പെണ്‍മക്കള്‍ നോക്കണം.
പെണ്‍മക്കള്‍ നോക്കണമെങ്കില്‍ അവരുടെ ഭര്‍ത്താക്കന്മാര്‍ സമ്മതിക്കേണ്ടേ?
വേണം. അങ്ങനെ സമ്മതിക്കുമെന്ന് വിശ്വാസമുള്ള ഒരുത്തനെയായിരിക്കുമല്ലോ രക്ഷിതാക്കള്‍ കണ്ടുപിടിച്ചു കൊടുക്കുക.
നിങ്ങളെ നോക്കാന്‍ സാധ്യതയില്ലാത്ത ഒരാളെ ഞാന്‍ വിവാഹം കഴിക്കാന്‍ പോവുകയാണ്. എനിക്ക് പിന്മാറാന്‍ സാധ്യമല്ല.''

മാതാപിതാക്കള്‍ക്ക് ഹിന്ദുമതവും ലോക നീതിയും ആവശ്യപ്പെടുന്ന പരിചരണവും സ്‌നേഹവും സംരക്ഷണവും അവര്‍ മറ്റൊരു മതത്തിലെ അംഗങ്ങളായി എന്നതിനാല്‍ നിഷേധിക്കുന്ന മതമാണ് നൗഫലിന്റേതെന്ന് എല്‍മയിലൂടെ കഥാകാരന്‍ തുറന്നു പ്രഖ്യാപിക്കുന്നു. ദൈവത്തിനോടുള്ള കടമകളോടൊപ്പമാണ് വിശുദ്ധ ഖുര്‍ആന്‍ മാതാപിതാക്കളോടുള്ള ബാധ്യതകള്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മാതാപിതാക്കള്‍ മറ്റു മതവിശ്വാസികളാണെങ്കിലും ഈ ഉത്തരവാദിത്വവും സംരക്ഷണവും അവര്‍ക്ക് ഇസ്‌ലാം ഉറപ്പുവരുത്തുന്നുണ്ട്. ദൈവത്തിനു അവകാശപ്പെട്ടതില്‍ മറ്റുള്ളവരെ പങ്കുചേര്‍ക്കാന്‍ അവര്‍ ആവശ്യപ്പെട്ടാല്‍ അത് അനുസരിക്കണ്ടേതില്ല. മറ്റുള്ള വിഷയങ്ങളിലെല്ലാം അവരെ അനുസരിക്കണമെന്നാണ് വിശുദ്ധ ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. മുഹമ്മദ് നബിയുടെ പ്രബോധനാരംഭത്തിലെ അനുയായികളില്‍ പലരുടെയും മാതാപിതാക്കള്‍ ഇസ്‌ലാം സ്വീകരിച്ചിരുന്നില്ല. അവരുടെ മാതാപിതാക്കളോട് പൂര്‍വാധികം ഊഷ്മളതയോടെ ഇടപെടാനാണ് പ്രവാചകന്‍ കല്‍പിച്ചത്.

കഥാകാരന്‍ പക്ഷേ, തന്റെ മുന്‍വിധിയിലുള്ള ഇസ്‌ലാമിനെ നായികയിലൂടെ സംശയമായി അവതരിപ്പിക്കുകയും തുടര്‍ന്ന് നായകന്‍ നൗഫലിന്റെ വാക്കുകളിലൂടെ അത് ശരിയും യാഥാര്‍ഥ്യവുമാണെന്ന് ദൃഢീകരിക്കുകയും ചെയ്യുന്നു. വിശാല ഹിന്ദുമതത്തിലെ അംഗങ്ങളായതിനാല്‍ രക്ഷിതാക്കള്‍ എല്‍മയുടെ പ്രണയത്തെ അംഗീകരിച്ചു. നൗഫലിനോട് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെടുന്നു. അവിടെ വെച്ച് എല്‍മയുടെ മാതാപിതാക്കളോട് നൗഫല്‍ തന്റെ മതത്തിന്റെയും കുടുംബത്തിന്റെയും പരിമിതി അറിയിക്കുന്നു. ''എനിക്ക് ഇവിടെ വന്ന് നില്‍ക്കാനോ ഇവളെയും കൂട്ടി നാട് വിട്ട് പോകാനോ പറ്റില്ല. നിങ്ങള്‍ അനുകൂലിച്ചിട്ട് കാര്യമില്ല. എന്റെ ഫാമിലി അനുവദിക്കണം. അവര്‍ക്ക് വേണ്ടി എല്‍മ മതം മാറേണ്ടിവരും. ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന രണ്ട് പെങ്ങന്മാര്‍ എനിക്കുണ്ട്. അവരുടെ വിവാഹം നടക്കണമെങ്കിലും എല്‍മ മതം മാറേണ്ടത് ഒരാവശ്യമാണ്. അതുവരെ ഞാനും ഇവളും ഇവിടെ ഇങ്ങനെ ഇടക്കിടെ വരുന്നതും പോകുന്നതും ശരിയാവില്ല. ദയവായി നിങ്ങള്‍ രണ്ടാളുമത് മനസ്സിലാക്കണം.''

ഏതായാലും മാതൃഭൂമി കഥകളുടെ രാഷ്ട്രീയവും അതിന്റെ അനന്ത സാധ്യതയും പെട്ടെന്നുതന്നെ സംഘ്പരിവാരം തിരിച്ചറിഞ്ഞു. സുസ്‌മേഷിന്റെ കഥ പ്രസിദ്ധീകരിച്ച് പിറ്റെ ആഴ്ച ഇറങ്ങിയ കേസരി വാരികയില്‍ വന്ന ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: 'സുസ്‌മേഷ് പുതുതായി ഒന്നും പറയുന്നില്ല'. തങ്ങള്‍ നിരന്തരമായി പറഞ്ഞുകൊണ്ടിരിക്കുന്ന ലൗ ജിഹാദ് ഒരു യാഥാര്‍ഥ്യം തന്നെയാണെന്ന് മതേതര മാതൃഭൂമിയും സുസ്‌മേഷും ആവര്‍ത്തിച്ചുറപ്പിച്ചതിന്റെ സന്തോഷമാണ് കേസരി വാരിക പങ്കുവെക്കുന്നത്.
''ഇസ്‌ലാം മതത്തില്‍ പെട്ടവരുമായുള്ള ഒളിച്ചോട്ടങ്ങളിലെല്ലാം വിവാഹം എന്ന കര്‍മത്തേക്കാള്‍ പ്രധാനം മതം മാറ്റം എന്ന കര്‍മത്തിനാണ്. മതം വളര്‍ത്താനുള്ള വ്യഗ്രതയില്‍ അവര്‍ ചവിട്ടിയരക്കുന്ന പെണ്‍കുട്ടികളുടെ ജീവിതങ്ങളെക്കുറിച്ച്, രക്ഷിതാക്കളുടെ കണ്ണില്‍ നിന്ന് പൊടിയുന്ന കണ്ണീരിനെക്കുറിച്ച് മതാന്ധന്മാര്‍ ഓര്‍ക്കാറില്ലേ? അത്തരക്കാരുടെ ഹൃദയങ്ങളിലേക്ക് ഒരെത്തിനോട്ടമാണ് സുസ്‌മേഷ് ചന്ത്രോത്തിന്റെ കഥ'' (കേസരി മാര്‍ച്ച് 3).

ആയതിനാല്‍ ഇനി കേസരി വായിക്കുന്നവര്‍ നിര്‍ബന്ധമായും മാതൃഭൂമി വാരികയും വായിച്ചിരിക്കണം. കാരണം ലൗ ജിഹാദ് എന്നത് ഒരു മത വര്‍ഗീയ കെട്ടുകഥയല്ല. അത് മാതൃഭൂമി വാരികയിലെ ഒരു വിശുദ്ധ മതേതര കഥയാണ്.

40 comments:

  1. ithu avishkara swathanthram alle?..MF Hussain painting pole?..oru kadha alle.vartha onnum allallo?

    ReplyDelete
    Replies
    1. എന്റ എഴുത്തും താങ്കളുടെ അഭിപ്രായവും എല്ലാം ആ ആവിഷ്‌കാര സ്വാതന്ത്യത്തിന്റ ഭാഗമായി കണ്ടാല്‍ മതി.

      Delete
  2. Well said Basheer.....
    A fabricated propaganda that still seeks rebirth to spoil our social harmony and our so called 'secular' fictionists themselfs tranform to the axes in the hands of Sangh Parivar. Shame on them!

    ReplyDelete
  3. സുഹൃത്തേ ,

    ലവ് ജിഹാദ് വെറുമൊരു ബഡായിയല്ല. മാതൃഭൂമിയും പരിവാരങ്ങളും ഉണ്ടാക്കിയ കെട്ടുകഥയുമല്ല. ലവ് കുരുക്ഷേത്ര പോലെ ഒരു വാസ്തവമാണ്. കാരണം ഈയുള്ളവൻ ജീവിക്കുന്നത് അത്തരം ചില യാഥാര്ഥ്യങ്ങളുടെ ലോകത്താണ്.

    ReplyDelete

  4. ഈ കഥ ഞാൻ വായിച്ചിട്ടില്ല . എന്നാലും ഇവിടെ എഴുതിയ വാക്കുകൾ ചേർത്തു വച്ച് കൊണ്ട് ഒരു അഭിപ്രായം പറയാൻ ഞാൻ ആഗ്രഹിക്കുന്നു . എന്റെ വായനയിൽ എനിക്ക് മനസിലായിടത്തോളം ബഷീർ നല്ലവനാണ് , അയാളുടെ ഭാര്യയും നല്ലവളാണ് .. മകൻ വേറൊരു വഴിക്ക് പോകുമ്പോൾ അവർ തിരുത്താനും ശ്രമിക്കുന്നുണ്ട് . മകന്റെ വ്യൂ പോയിന്റ് കഥയിൽ പറയുന്നതിന് കൂടുതൽ പ്രാധാന്യം കൊടുത്ത് വായിക്കുമ്പോൾ ഒരു പക്ഷെ ബഷീർ പറഞ്ഞ പോലെയൊരു വിഷസൂചിയുടെ സാന്നിധ്യം അനുഭവപ്പെടാം . അത് കാരണം ആസ്വാദനവും വിഷലിപ്തമാകാൻ ചാൻസുണ്ട് ..

    ഈ ഇന്ദു മേനോൻ കഥകളെ കുറിച്ചൊന്നും പറയാൻ എനിക്കറിയില്ല .. ഇന്നേ വരെ വായിച്ചിട്ടുമില്ല . പക്ഷെ താങ്കളെ പോലുള്ളവർ ഈ കഥകളെ ഇത്ര കൂലംകഷ്ക്കമായി നിരൂപിച്ചു എഴുതി കാണുമ്പോൾ , എന്നാ പിന്നെ ഒന്ന് വായിച്ചു കളയാം എന്നും കരുതുന്നു . ഇത്തരം പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന കഥയോ , കവിതയോ , സിനിമയോ ആയിക്കോട്ടെ അതിനെ പ്രോത്സാഹിപ്പിക്കാൻ ചിലർക്ക് പ്രത്യേക താൽപ്പര്യമാണ് . തട്ടത്തിൻ മറയത്തിലെ ആയിഷ വന്ന സമയത്തും പ്രബുദ്ധ കേരളത്തിലെ ചിലർ ഇതേ നിരൂപണ ബുദ്ധി പ്രയോഗിച്ചിരുന്നതായി ഓർക്കുന്നു . വിശ്വരൂപം സിനിമയെ ഒരു ആന സിനിമയാക്കി മാറ്റിയതും ഇതേ കൂട്ടര് തന്നെ എന്ന് പറയാതെ വയ്യ .

    പിന്നെ സർവോപരി ,കഥയെ കഥയായും , കവിതയെ കവിതയായും , m f ഹുസൈണ്‍ പൈന്റിങ്ങുകളെ ആ രീതിയിൽ കാണാനും ഒരു ശരാശരി ബുദ്ധിയും വിവേകവുമുള്ള മനുഷ്യന് കഴിയണം . ലവ് ജിഹാദ് എന്നൊരു സംഭവം ഇല്ല എന്നത് തെളിയിക്കപ്പെട്ടതാണ് എങ്കിൽ ഒരു കഥയിലൂടെ മലയാള കരയിൽ ഒരു ജിഹാദ് ഉണ്ടാകാതിരിക്കാൻ അക്ഷരങ്ങളെ സ്നേഹിക്കുന്ന നമ്മൾ ബ്ലോഗർമാരെങ്കിലും കുറഞ്ഞ പക്ഷം ശ്രദ്ധിക്കണം എന്ന് മാത്രം അപേക്ഷ .

    ബഷീറിന്റെ എഴുത്ത് ശൈലി നന്നായിരിക്കുന്നു . ഇഷ്ടായി . ഇനിയും എഴുതുക . മൂല്യബോധത്തിൽ അധിഷ്ടിതമായ എഴുത്തുകൾക്കായി ശ്രമിക്കുക . സ്നേഹ സലാം ..

    ReplyDelete
  5. നല്ല നിലവാരമുള്ള എഴുത്ത്.

    കഥാകാരന്റെ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ ഒരു മതേതര രാജ്യത്ത് ചോദ്യം ചെയ്യുന്നത് ഭൂഷണമല്ല എന്ന് നമുക്ക് വാദിക്കാം. എങ്കിലും സ്ത്രീപക്ഷ, രാക്ഷ്ട്രീയ പക്ഷ, മത പക്ഷ എഴുത്തുകാര്‍ എന്നൊക്കെ സൃഷ്ടികള്‍ കൊണ്ട് ഓരോ എഴുത്തുകാരെക്കുറിച്ചും സമൂഹത്തിന് നല്ല ധാരണയുണ്ട്.

    ഇന്നത്തെ സാഹചര്യത്തില്‍ വര്‍ധിച്ചു വരുന്ന മത സ്പര്‍ദ്ധയുംതീവ്ര ചിന്താഗതികളും പല രീതിയില്‍ ചൂഷണം ചെയ്യപ്പെടുന്നുണ്ട്. പെട്ടന്നുള്ള പ്രശസ്തി ഒരു വിവാദംകൊണ്ട് നേടിയെടുക്കുക ഇന്നു നാം കണ്ടുവരുന്ന പ്രവണതയാണ്. അതുകൊണ്ടൊക്കെ തന്നെ ഇതൊക്കെ വായിക്കുകയും ഗ്രഹിക്കുകയും ചെയ്യുന്ന പ്രബുദ്ധരായ ഒരു സമൂഹത്തോട് എനിക്ക് പറയാനുള്ളത് മുനവെച്ചുള്ള എഴുത്തുകകള്‍ക്ക്, പ്രസ്താവനകള്‍ക്ക് അതര്‍ഹിക്കാത്ത പ്രാധാന്യം നല്‍കാതെ തള്ളിക്കളയുക.

    ഏറിയാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പ് എത്രപേര്‍ വായിക്കും? ആ കഥ അവിടെ ഒതുക്കാതെ വീണ്ടും ഇതുപോലെ പൊടി തട്ടിയെടുത്ത് മനുഷ്യ മനസുകളില്‍ വേണ്ടാത്ത ചിന്ത ഇളക്കി വിടരുത്. (അപേക്ഷയായി കരുതിയാലും വിരോധമില്ല.)

    ReplyDelete
    Replies
    1. താങ്കളുടെ അഭിപ്രായത്തോട് ഭാഗികമായി ഞാനും യോജിക്കുന്നു.പക്ഷേ ഈ കഥ ഇന്തുമേനോന്‍ അവരുടെ ഫേസ്ബുക് പേജിലും ചര്‍ച്ചയാക്കിയിരുന്നു.ചിലപ്പോള്‍ ചില വിഷയങ്ങള്‍ നമ്മോട് അമിത ജാഗ്രത ആവശ്യപ്പെടും.അതിലെന്നാണ് ഈ വിഷയം.

      Delete
  6. എഴുത്തുകളിൽ നിന്ന് എഴുത്തുകാരന്റെ സംസ്കാരമറിയാം. എന്തെഴുതിയാലും അതു വായ്ക്കപ്പെടണം എന്ന നിര്ബന്ധബുദ്ധി എഴുത്തുകാരന് ഉള്ളിടത്തോളം കാലം സമൂഹത്തിനെ മുൾമുനയിൽ നിരത്തിയേക്കാവുന്ന തരത്തിലുള്ള എഴുത്തുകൾ ഒഴിവാക്കപ്പെടുക എന്നതായിരിക്കും ഉചിതം., അല്ലാതെ ആവിഷ്കാര സ്വാതന്ത്ര്യം എന്നത് തെറ്റായ രീത്യിൽ ചര്ച്ച ചെയ്യപ്പെടുന്ന രീതിയിലേക്ക് കൊണ്ടെത്തിക്കുകയല്ല വേണ്ടത്. അവിടെയാണ് മേൽ പറഞ്ഞ എഴുത്തുകാരന്റെ സംസ്കാരവും മനോനിലയും, വിശിഷ്യാ മുഖ്യധാരയിൽ സജീവമായവർ.

    ReplyDelete
    Replies
    1. ഈ കഥകളെല്ലാം വായിക്കുമ്പോള്‍ നമ്മുടെ മുഖ്യധാരക്കും പ്രത്യേക ജാതിയും മതവുമില്ലേയെന്ന് സംശയിച്ചു പോകുന്നു.

      Delete
  7. കഥകളെ കഥകളായി തന്നെ കാണണം, പക്ഷേ കഥകൾ സാമൂഹിക പരിസരത്ത് കോളിളക്കം സൃഷ്ടിച്ചേക്കാവുന്ന വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ കഥാപാത്രങ്ങൾക്കും കഥയ്ക്കും സാമാന്യമായ ന്യായീകരണമോ സത്യത്തിന്റെ പിൻബലമോ ആവശ്യമുണ്ട്. ഇവിടെ കേസരി എന്ന ആർ എസ് എസ് പതിപ്പ് അതിനെ ഉദ്ധരിക്കുമ്പോൾ അതിനു കിട്ടിയേക്കാവുന്ന സംഘി സ്വീകാര്യത തന്നെയാണു വെളിപ്പെടുന്നത്. അങ്ങിനെ ആവുമ്പോൾ ഈ ബ്ലോഗർ ആദ്യ ഖണ്ഢികയിൽ പ്രതിപാദിച്ച പോലെ കഥാകാരനു വ്യക്തമായ ബോധവും അതിനു പിന്നിലെ ലക്ഷ്യവും ഉണ്ടാവണം. ഈ കഥയും അതല്ല എന്ന് എങ്ങിനെ കരുതാം?? ആവിഷ്കാര സ്വാതന്ത്ര്യം എന്നത് എന്ത് നുണയും പടച്ചു വിടാനുള്ള അമിത സ്വാതന്ത്ര്യം ആവുന്നതാണോ നമുക്ക് വക വെച്ചു കൊടുക്കുക സാധ്യം??

    ഓമാനൂർ കാരന്റെ അനുഭവങ്ങൾ, സാമാന്യവൽക്കരിക്കപ്പെടുമെങ്കിൽ അപവാദങ്ങൾ കേരളത്തിൽ സർവത്ര അനുഭവഭേദ്യമാണു താനും. പക്ഷേ അവയെ ഒന്നും എന്തെങ്കിലും വാലു ചേർത്ത് "യജ്ഞം" എന്ന് നാളിതു വരെ വിളിച്ചതായി കേട്ടിട്ടില്ല. അത്തരമൊരു ബാലൻസിംഗ് രീതി ഏതു കാര്യത്തിലും ന്യായവുമല്ല.

    മികച്ച അവതരണം. ബഷീറുദ്ദീൻ..

    ReplyDelete
    Replies
    1. രണ്ടു കഥകളെയും പ്രകീര്‍ത്തിച്ച് കേസരി ലേഖനം എഴുതിയതില്‍ ഒതുങ്ങുന്നില്ല സംഘപരിവാറിന്റ ആഘോഷം. ഈ കഥകളെല്ലാം ഉള്‍പ്പെടുത്തി ലൗജിഹാദ് പുസ്തകം ഉടന്‍ പുറത്തിറക്കാനാണ് അവരുടെ പുതിയ തീരുമാനം.

      Delete
  8. രണ്ടു കഥാക്രിതുകളെയും ഞാൻ ഒരു പാട് വായിച്ചിട്ടുണ്ട് .ഇനിയും വായിക്കുകയും ചെയ്യും .അവരുടെ കഥകൾ ഇഷ്ട്ടപ്പെടുന്നത് പോലെ തന്നെ വിമർശിക്കാനുള്ള സ്വാതന്ത്രവും നമുക്കുണ്ടല്ലോ .പ്രണയതിനോടുവിൽ രണ്ടിലൊരാൾ മതം മാറുന്നത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല .അതിനു പ്രണയത്തോളം പഴക്കമുണ്ടാവും .അതിപ്പോഴും പല രീതിയിൽ കേരളത്തിലടക്കം തുടരുന്നുമുണ്ടാവം .പക്ഷെ അതിനെ ജിഹാദുമായി ചേർത്ത് പറഞ്ഞു ഒരു സമുദായത്തിന്റെ ഗൂഡാലോചനയായി ചിത്രീകരിക്കുന്ന പ്രചരണം കേരളത്തിൽ വ്യാപകമായി നടന്നിരുന്നു .അത് തെറ്റാണെന്ന് കേരള പോലീസ് അന്വേഷണം നടത്തി കണ്ടെത്തുകയും ചെയ്തു .അതിനെയാണ് ഈ കഥകൾ വീണ്ടും ന്യായീകരിക്കുന്നത് .അതിനെ വിമർഷിചെന്നു മാത്രം .കഥാകാരന്മാരെ വ്യക്തിപ്പരമായി ഞാൻ വിമർഷിചിട്ടുമില്ല .അവർക്ക് കഥകൾ എഴുതാൻ സ്വാതന്തരമുള്ളത് പോലെ വിമർശിക്കാനുള്ള സ്വാതന്ത്രം ഞാനും ഉപയോഗപ്പെടുതിയെന്നു മാത്രം .ഏതായാലും പ്രതികരിച്ച എല്ലാവർക്കും നന്ദി .

    ReplyDelete
    Replies
    1. ബഷീറിന്റെ വിമർശന സ്വാതന്ത്ര്യത്തെ മാനിക്കുന്നു . ഒരു കഥ ഇഷ്ട്ടപ്പെടുന്ന അതെ ലാഘവത്തിൽ ഒരു കഥയെ വിമർശിക്കാനും ഒരു നല്ല വായനക്കാരന് സാധിക്കുന്നത് നല്ല കാര്യമാണ് . അതും അംഗീകരിക്കുന്നു . പക്ഷെ കഥയെ കുറിച്ചുള്ള ആസ്വാദനവും വിമർശനവും നടത്തപ്പെടുന്ന തലങ്ങളാണ് ഇവിടെ വിഷയം . മതം വിഷയമായി കടന്നു വരുന്ന കലാ സാഹിത്യങ്ങളിൽ എല്ലാം ഈ പ്രശ്നം ഇന്ന് നേരിടുണ്ട് . ഇപ്പോഴും ഈ കഥ എന്താണെന്ന് എനിക്കറിയില്ല കേട്ടോ .. പറഞ്ഞു വരുന്നത് , ഇത്തരം പ്രമേയങ്ങളോട് നമ്മൾ വച്ച് പുലർത്തുന്ന മുൻവിധികളും നിരീക്ഷണങ്ങളെയും കുറിച്ചാണ് .

      ബഷീറിന്റെ അഭിപ്രായത്തിൽ എങ്ങിനെയായിരിക്കണം ഈ കഥ അവസാനിപ്പിക്കെണ്ടിയിരുന്നത് എന്നറിയാൻ ആഗ്രഹമുണ്ട് . ചില കാരണങ്ങളാൽ ഈ കഥ ഞാൻ വായിക്കാൻ ആഗ്രഹപ്പെടുന്നില്ല . അത് കൊണ്ടാണ് ചോദിക്കുന്നത് .

      Delete
    2. സോറി. അത് പറയാന്‍ ഞാന്‍ ആളല്ല.

      Delete
  9. സമീര്‍ തിക്കൊടി പറഞ്ഞതിന്നു ഞാന്‍ അടിവരയിടുന്നു .

    ReplyDelete
  10. മുകളിൽ പറഞ്ഞ കാര്യങ്ങളിൽ കൂടുതൽ പറയാനില്ല ... നല്ല രീതിയിൽ പറഞ്ഞു . നല്ല ആർറ്റിക്കിൽ !

    ReplyDelete
  11. if the army people, police collude with right wing extremists to create chaos in the society,
    if the journos push their pen to advance the cause of those extremists
    if the movie makers create films to propagate hatred
    if the story writers invent stories to satisfy their parochial mind sets
    it only means fascism is successfully marching towards their aim.
    we as citizens who believe in human harmony irrespective of their religion needs to be vigilant and diffuse this time bomb carefully.

    ReplyDelete
  12. ഇന്തുമേനോന്‍ എന്റ facebook freind ആണ് https://www.facebook.com/induvmenon?fref=ts .ഈ വിശയത്തില്‍ അവരുടെ പേജില്‍ നടന്ന ചര്‍ച്ച ഞാന്‍ കണ്ടിരുന്നു.അവര്‍ പരിചയപ്പെടുത്തുന്ന മതേതരത്യത്തിന്റ നിര്‍വചനത്തില്‍ തന്നെ ഞാന്‍ വിയോജിക്കുന്നു.ഒരാള്‍ മറ്റു മതസ്ഥനെ വിവാഹം കഴിക്കുന്നത് മാത്രമല്ല മതേതരം. ഞാന്‍ ഒരു മതത്തില്‍ വിശ്യസിക്കുമ്പോള്‍ തന്നെ മറ്റുളളവന്റ വിശ്യാസങ്ങളെ ആദരിക്കലാണത്. വേറെരു മതക്കാരനെ വിവാഹം ചെയ്ത് നിങ്ങളുടെ മതേതരത്തം തെളിയിക്കാനാണ് ഇന്തുമേനോന്‍ ആവശ്യപ്പെടുന്നത്.അതു മാത്രമല്ല ലൗജിഹാദാ ഒരു സത്യമാണെന്ന് അവര്‍ ഇപ്പോഴും വിശ്യസിക്കുകയും ചെയ്യുന്നു.ഈ വിശയത്തിലെ അവരുടെ നിലപാട് അറിയാന്‍ അവരുടെ പേജിലെ ചര്‍ച്ച നോക്കിയാല്‍ മതിയാകും.ഏതായാലും ഇപ്പോള്‍ എന്റ കയ്യിലുളള പുതിയ കേസരി വാരികയിലെ ലേഖനത്തിന്റ തലക്കട്ട് ഇങ്ങനെ ' ലൗജിഹാദിനെതിരായ സോദ്ദശ്യരചന ' ( കേസരി ഏപ്രല്‍ 14 പേജ് 28 ,29 , 30)

    ReplyDelete
    Replies
    1. ജാതിക്കോളത്തില്‍ സ്വന്തം മതവും ജാതിയും എഴുതാതിരിക്കുകയും മറ്റു മതസ്ഥരില്‍പെട്ടവരെ കല്യാണം കഴിക്കുകയും ചെയ്താലേ മതേതരത്വം പൂര്‍ണമാകൂ എന്നൊക്കെയാണ് തലയില്‍ നല്ല വെളിവുള്ള ബുദ്ധിജീവികളും ബുദ്ധിജീവിനികളും എഴുതുകയും പ്രസംഗിക്കുകയും ചെയ്യുന്നത്. സ്വന്തം മതവിശ്വാസങ്ങള്‍ ആചരിക്കുകയും മറ്റുള്ളവരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുകയും ചെയ്യുന്നവര്‍ക്ക്‌ ഈവക ജീവികള്‍ക്ക് പുച്ഛമാണ്.
      മതേതരത്വം എന്നത് മതരഹിതമായ അവസ്ഥയാണോ എന്ന് തോന്നിപോകുന്നു.

      Delete
    2. വേണം നമുക്ക് മതസഹിതമായ ഒരു മതേതരത്യം.

      Delete
    3. മതവും ജാതിയും ഒരു യാഥാർത്ഥ്യമാണ്.അവനവന്റെ മതത്തിലും ജാതിയിലും വിശ്വസിച്ചു കൊണ്ട് മറ്റുള്ള മതങ്ങളെയും ജാതികളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുക എന്നത് നല്ലതാണെന്നു തോന്നുന്നു.

      Delete
  13. “സോദ്ദേശ്യരചന”
    അവര്‍ക്ക് ഉദ്ദേശ്യങ്ങളുണ്ട്.
    എഴുതിയവര്‍ക്കും പ്രസിദ്ധീകരിച്ചവര്‍ക്കും

    ReplyDelete
    Replies
    1. അതെ, ഒരു കഥയും വെറും കഥയല്ല.

      Delete
  14. കഥയും കവിതയും ഒക്കെ കഥയും കവിതയുമായി കാണണം,അങ്ങനെ കാണാൻ ഇഷ്ടപ്പെടുന്നയാളാണ് ഞാനും.
    എന്നാൽ ചില എഴുത്തുകളെങ്കിലും വായിക്കുമ്പോൾ അതൊരു നഗനയാഥാർഥ്യം പോലെ തോന്നാറുണ്ട്. എഴുത്തിന്റെ പ്രത്യേകഥയാവും അത്. ചില കഥകൾ നമ്മെ അല്പ നേരമെങ്കിലും ആ കഥാപാത്രമായി ജീവിക്കാൻ പ്രേരിപ്പിക്കുന്നത് പോലെ,
    അതുകൊണ്ട് തന്നെ പൊതു ഇടങ്ങളിൽ നെഗറ്റീവ് ഇഫക്റ്റ് ഉണ്ടാക്കാൻ സാധ്യതയുള്ള എഴുത്തുകളോട് എനിക്ക് ഒരിക്കലും മമതയില്ല. കാരണം എഴുത്ത് രംഗം എന്നത് സാംസ്കാരിക രംഗമാണ്. സംസ്കാരമെന്നത് മറ്റുള്ളവരെ മാനിക്കലും കൂടിയാണ്. നല്ല ചിന്തകളെ വളർത്താനുള്ള എഴുത്തുകളാണുണ്ടാവേണ്ടത്.ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം ദുട്ട് എന്ന നിലയിലേക്ക് എഴുത്തുകാർ അധപ്പതിച്ചു കൂടാ ( എന്റെ മാത്രം അഭിപ്രായം)

    ReplyDelete
    Replies
    1. ബഹുസ്വരതയാണ് നമ്മുടെ സംസ്‌കാരം. നാനാത്യത്തില്‍ ഏകത്യം .അതിനെ മാനിക്കുന്നതാവണം എഴുത്തുസംസ്‌കാരങ്ങളും.

      Delete
    2. രൈനിയുടെ അതെ അഭിപ്രായം - എനിക്കും . നിരാശ തോന്നും പലപ്പോഴും

      Delete
  15. ചില മുന്‍ നിര എഴുത്ത് കാരില്‍ ചില ഹിഡന്‍ അജണ്ട കള്‍ ഉണ്ടാവാറുണ്ട്!! അത് കൂലിക്ക് വേണ്ടി തൂലിക ചലിപ്പിക്കുമ്പോള്‍ നല്ലോണം വളയും!!! പിന്നെ ഇന്ദു മേനോന്‍ ചില പരാമര്‍ശങ്ങള്‍ നടത്താറുണ്ട് അത് വായിച്ചാല്‍ തന്നെ മനസ്സിലാകും എത്ര ത്തോളം പക്വതയുണ്ടാവാറണ്ട് എന്ന്!! അവരുടെ പരാമര്‍ശത്തെ ചോദ്യം മാന്യമായ ഭാഷയില്‍ ചോദ്യം ചെയ്‌താല്‍ ബ്ലോക്കി ആനന്ദം കണ്ടെത്തും!!! അജിത്തേട്ടന്‍ പറഞ്ഞ കമന്റ് അത് തന്നെ എല്ലാം അവര്‍ക്കറിയാം!!!

    ReplyDelete
  16. y do u make issues out of non-issues ?

    ReplyDelete
  17. Aanapurathirunnal pattiyude kura vishayamakilla.kurakunna pattiye sradhikkathe aanapurathu kayaran samayam upayogapeduthuka

    ReplyDelete
  18. വളരെ മികച്ച ഒരു റിവ്യൂ ആയിരുന്നു ബഷീര്ന്റെ എഴുത്ത് ...മാതൃഭൂമിയുടെ രാഷ്ട്രീയം തന്നെയാണ് ഇവിടെ പ്രാധാന്യമർഹിക്കുന്നത് .മുസ്ലിം വിരുദ്ധ എഴുത്തിനോടുള്ള മുസ്ലിം എഴുത്ത് പ്രതികരണങ്ങളും അനുവദിക്കില്ലന്ന ജയശങ്കരുടെ നിലപാടും വിമര്ശന വിധേയമാക്കെണ്ടാതായിട്ടുണ്ട് . മാതൃഭൂമിയും ഏഷ്യാനെറ്റ്‌ ചാനലും ഇന്ത്യവിഷനും മംഗളവും എല്ലാം എല്ലാം കേരളത്തിൽ ഒരേ ധര്മമാണ്‌ നിരവഹിക്കുന്നത്

    ReplyDelete
  19. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ തെന്നെ, യുക്തിവാദി നേതാവ് രാജഗോപാല്‍ വാകത്താനം, ഈ കഥയെ രൂഷമായി വിമര്‍ശിച്ച ഒരു കത്ത്‌ പ്രസിദ്ധീകരിച്ചിരുന്നു.

    രാജഗോപാല്‍ വാകത്താനം, ഇന്ദുമേനോന് ഉദ്ദേശിക്കുന്ന തരത്തില്‍ ഉള്ള മതേതരന്‍ ആണോ ആവോ ?


    ReplyDelete
  20. ഹാരിസ്‌ അലനല്ലൂര്‍April 24, 2013 at 8:36 AM

    ബഷീറിന് നന്ദി. തികച്ചും മാന്യവും പക്വവും ആയ പ്രതികരണമായിരുന്നു ബഷീറിന്റെ എഴുതത്ത്.അന്തമായ വിളിച്ചു പറയലല്ല,മറിച്ച് കാര്യ കാരണങ്ങള്‍ പറഞ്ഞുകൊണ്ടുള്ള അവതരണമായിരുന്നു അത്...വളരെ നന്ദി...

    ReplyDelete
  21. ശ്രീ ബഷീര്‍ തൃപ്പനച്ചിയോടും കേസരിയിലെ ലേഖനമെഴുതിയ വ്യക്തിയോടും(ഇപ്പോഴും കേസരി ഞാന്‍ കണ്ടിട്ടില്ല.പ്രബോധനം ഇപ്പോള്‍ വായിച്ചു.)എന്‍റെ ചില സംശയങ്ങള്‍ പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നു.
    "എന്‍റെ മകള്‍ ഒളിച്ചോടും മുമ്പ് " എന്ന കഥയിലെ കഥാനായകന്‍ ഹിന്ദുവാണെന്ന് എവിടെയെങ്കിലും വ്യക്തമായ സൂചനകളുണ്ടോ..?'ഹൈന്ദവാചാരപ്രകാരം' എന്ന് മകള്‍ ഒരു വാക്ക് ഉപയോഗിക്കുന്നുണ്ട് എന്നത് നേരാണ്.അങ്ങനെയെങ്കില്‍ സൂചന പ്രകാരം കഥയിലെ 'ഞാന്‍ ' അഥവാ എല്‍മയുടെ അച്ഛന്‍ ഹിന്ദുവാണെന്ന് സമ്മതിച്ചാല്‍ തന്നെ നീന എന്ന അമ്മ ഹിന്ദുവാണെന്ന് കഥയില്‍ പറയുന്നുണ്ടോ..നീന എന്ന പേര് ക്രിസ്ത്യാനികളും ഉപയോഗിക്കുന്നതല്ലേ..?കഥയിലെ ഞാന്‍ ഉം നീനയും തമ്മിലുള്ളത് മതേതര വിവാഹമാണോ എന്ന് ചിന്തിക്കാവുന്നതല്ലേ..?കാരണം എല്‍മ എന്ന മകളുടെ പേര് ഹിന്ദു പേരാണോ..?എല്‍മ എന്ന പേരും വ്യക്തിയും കഥയില്‍ ഹൈന്ദവാടയാളങ്ങള്‍ ഉപയോഗിക്കുന്നുണ്ടോ.?നൌഫല്‍ എന്ന കാമുകന്‍റെ കൂടെ പോകുന്നതിന് അച്ഛനെക്കാളും മകളെ എതിര്‍ക്കുന്നത് അമ്മയായ നീനയാണ്.അങ്ങനെയെങ്കില്‍ സ്വന്തം മതേതര വിവാഹത്തിന്‍റെ അനുഭവങ്ങളില്‍ നിന്നും മറ്റൊരു മതേതരവിവാഹത്തോട് അമ്മയുണ്ടാക്കുന്ന എതിര്‍പ്പായിക്കൂടേ അത്?
    എല്‍മ എന്ന ഒറ്റ മകളോട് രണ്ട് അനിയത്തിമാരുള്ള നൌഫലിന്‍റെ വാദമുഖങ്ങള്‍ സഹോദരങ്ങളെ സ്നേഹിക്കുന്ന ഒരു ആങ്ങളയുടെ മനസ്സായിക്കൂടേ..?അതില്‍ നമ്മുടെ സാമൂഹികസാഹചര്യങ്ങളോട് പോരാടാന്‍ കഴിവില്ലാത്ത നിസ്സഹായതയല്ലേ നൌഫലില്‍ കാണാനാവുക..?എല്‍മയ്ക്ക് അനിയത്തിയോ വിവാഹം കഴിയാത്ത ചേച്ചിയോ ഇല്ലാത്തത് കൊണ്ടായിക്കൂടെ സധൈര്യം നൌഫല്‍ ആ ആശയം മുന്നോട്ട് വയ്ക്കുന്നത്..?എത്രയൊക്കെയായിട്ടും നൌഫലിനെ വേണ്ടെന്ന് വയ്ക്കാന്‍ മനസ്സ് കാണിക്കാത്തത് എല്‍മയല്ലേ..? എല്‍മയെ വിട്ടുപോകാതെ ദൃഢമായി സ്നേഹിക്കുന്നത് നൌഫലല്ലേ?നാളെ മനസ്സ് മാറി നൌഫലും മകളും ഈ വീട്ടിലേക്ക് വരുമെന്നല്ലേ കഥയില്‍ അച്ഛന്‍ അഥവാ ഞാന്‍ പ്രത്യാശിക്കുന്നത്.?കഥയില്‍ മാനുഷികമായ നിസ്സഹായതകളല്ലാതെ മറ്റെന്തെങ്കിലും ഉണ്ടോ..?ഇനി അവസാനമായി ഒന്നുകൂടി,സ്വന്തം മതമായ ഇസ്ലാമില്‍ നിന്നും പുറത്തുപോയി എല്‍മയെ വിവാഹം കഴിച്ച് ജീവിച്ചാല്‍ ഉണ്ടാവാനിടയുള്ള പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കിയിട്ടാവില്ലേ നൌഫല്‍ എല്‍മയോട് മതം മാറാന്‍ അപേക്ഷിക്കുന്നത്.?അത് എല്‍മ മനസ്സിലാക്കുന്നതു കൊണ്ടാവില്ലേ സ്വന്തം അച്ഛനോട് കാമുകന് വേണ്ടി ശക്തിയുക്തം വാദിക്കുന്നത്?

    എന്‍റെ ചില സന്ദേഹങ്ങള്‍ മാത്രമാണിത്.പലരും മറുവായനകള്‍ വായിച്ച സ്ഥിതിക്ക് ഞാനും കഥയുടെ മറുവായന നടത്തി നോക്കിയതാണ്.അഥവാ വക്കീലിനെ കിട്ടാത്തതിനാല്‍ സ്വയം കേസ് വാദിച്ചതാണ്.

    ReplyDelete
    Replies
    1. Susmesh Chandroth
      തീര്‍ച്ചയായും ഈ കഥയെ ഇങ്ങനെയും വായിക്കാവുന്നതാണ്. ലൗജിഹാദ് എന്ന വിവാദം നമ്മുടെ സമൂഹത്തില്‍ നിലനില്‍ക്കുകയും ഈ കഥയിലെ അതിന്റ ദുരൂഹ സാധ്യതകളെ 'കേസരി' ഉപയോഗപ്പെടുത്തുകയും ചെയ്തപ്പോഴാണ് എന്‍െ എഴുത്ത് വന്നത്.കഥാകാരന്റ വ്യക്തിപരമായ മതേതരത്യത്തിലോ ഉദ്ദ്വേശ ശുദ്ദിയിലോ സംശയിക്കാന്‍ ഞാന്‍ ആളല്ല.ഏതായാലും കഥാക്യത്ത് തന്നെ ഉദ്ദേശം വ്യക്തമാക്കിയതില്‍ സന്തോഷം.ഇത് താങ്കളോടുള്ള ബഹുമാനം വര്‍ദ്ദിപ്പിക്കുന്നു.അതോടൊപ്പം പ്രത്യക സാമൂഹ്യ സാഹചര്യത്തില്‍ കഥകള്‍ ദുരുപയോഗപ്പെടുത്താനുള്ള സാധ്യതയും ജാഗ്രത്തായ എഴുത്തുക്കാര്‍ മുന്‍ക്കൂട്ടി കാണണം എന്ന് അഭ്യര്‍ത്തിക്കുന്നു.

      Delete
  22. എന്റ ലേഖനത്തോട് ഇന്തുമേനോന്‍െ പ്രതികരണം.

    രണ്ടു എഴുത്തുക്കാരും അവരുടെ ഫേസ്ബുക് പേജില്‍ കഥയെക്കുറിച്ച് വന്ന വിമര്‍ശനങ്ങളുടെ ലിങ്ക് ആവശ്യപ്പട്ടിരുന്നു.എന്‍െ കുറിപ്പ് രണ്ടു പേര്‍ക്കും അയച്ചു കൊടുത്തു.ഇന്തുമോനോന്‍ അവരുടെ കഥയെക്കുറിച്ച് വന്ന പരാമര്‍ശങ്ങള്‍ അവരുടെ ഈ വിശയത്തിലെ അവരുടെ രണ്ടു കഥകളായ ദിഗംബരന്‍ ,മരണവേട്ട എന്നിവയെക്കുറിച്ചള്ള വ്യത്യസ്ഥ വായനകള്‍ ഉള്‍പ്പെടുത്തി പ്രസിദ്ദീകരിക്കാന്‍ ഉദ്ദേശിക്കുന്ന പുസ്തകത്തില്‍ ഉള്‍പ്പെടുത്താനുള്ള അനുമതിയാണ് ചോദിച്ചത്. സുസ്‌മേഷ് അദ്ദേഹത്തിന്റ ഫേസ്ബുക് പേജില്‍ മറ്റൊരു വായനയും ആ കഥക്ക് സാധ്യമാണ് എന്ന് വിശദീകരിക്കുകയും എന്റ വായനയിലെ പോരായ്മകള്‍ ചൂണ്ടി കാണിക്കുകയും ചെയ്തു.

    ReplyDelete
  23. ലവ് ജിഹാദ് എന്ന ഇല്ലാക്കഥയുടെ മഴപ്പെയ്ത്ത് തീർന്ന് അന്തരീക്ഷം തെളിയാൻ തുടങ്ങിയ ശേഷവും ചില മരങ്ങൾ പെയ്തുകൊണ്ടിരിക്കുന്നു!

    ReplyDelete
  24. മരണവേട്ടയും, എന്‍റെ മകള്‍ ഒളിച്ചോടും മുന്‍പ് എന്ന രണ്ടു കഥയും വായിച്ച നിലക്ക്, ഒന്ന് പറയാന്‍ ആഗ്രഹിക്കുന്നു. എഴുത്തുകാരന്റെ അഥവാ എഴുത്തുകാരിയുടെ ഒരു രചന മുന്‍ നിര്‍ത്തി അവരുടെ മുഴുവന്‍ ജീവിതത്തെയും, മനോഭാവത്തെയും അളക്കാന്‍ സാധ്യമല്ല. കഥയെ കഥയായി കരുതുമ്പോള്‍, സുസ്മേഷിന്റെ കഥയില്‍ വിവിധ മനുഷ്യര്‍ അനുഭവിക്കുന്ന നിസഹായവസ്ഥ മാത്രമാണ് കാണാന്‍ കഴിയുന്നത്‌. മുന്‍വിധികള്‍ ഉള്ളില്‍ വെച്ചുകൊണ്ട് വായിക്കുമ്പോള്‍ മാത്രമേ അതില്‍ മതം കാണാന്‍ കഴിയുന്നുള്ളൂ. ഒരിക്കലും നൌഫലിനോട് പോലും വെറുപ്പ്‌ തോന്നുന്നുമില്ല. കാമുകന്‍, സഹോദരന്‍ എന്ന രണ്ടു നിലകളില്‍ നില്‍ക്കുന്ന നിസഹായനായ മനുഷ്യന്‍. പിന്നെ വെറുപ്പ്‌ തോന്നുന്നെങ്കില്‍ അത് നൌഫലിനോടല്ല,എല്‍മയോട് മാത്രമാണ്. കഥകളെക്കാള്‍ പ്രശ്നമുണ്ടാക്കിയത് കേസരിയാണ് എന്നാണു ഞാന്‍ മനസ്സിലാക്കുന്നത്.

    ReplyDelete
  25. കേള്ക്കുന്നതല്ല ഞാൻ കാണുന്നത്.ലവ് ജിഹാദ് വഴി ഹിന്ദുക്കളെ മതം മാറ്റുന്നുവെന്നായിരുന്നു പരാതി.പക്ഷെ പുരത്തേറെ കാണുന്നത് തിരിച്ചാണ്.ചാനലുകൾ ഒരു അളവായി കാണാമെങ്കിൽ.ശ്വേത എന്നൊരു മാപ്പിളപ്പെണ്ണിനെ പ്രണയിച്ചു വഴിയിലുപെക്ഷിച്ചത് അമൃതാ ചാനലിലെ കഥയല്ലിതു ജീവിതത്തിൽ കാണുന്നു.ഏഷ്യ നെറ്റ് ഞാൻ കോടീശ്വരനിലെ ആദ്യ കോടീശ്വരി ഹിന്ദുവിനെ കെട്ടിയ ഒരു മുസ്ലിം സ്ത്രീയാണ്. അമ്മ അമ്മായി അമ്മ ,(കൈരളി ചാനലിൽ) ഒന്നും രണ്ടും സീസണിൽ ഇങ്ങിനെ ഹിന്ദുവിനെ പ്രണയിച്ചു കെട്ടിയ പെണ്ണുങ്ങളുടെ എണ്ണം അഞ്ചിലധികം വരും.തല്ലു കൊള്ളാൻ ചെണ്ടയും പണം കെട്ടാൻ മാരാരും.

    ReplyDelete
  26. പ്രവാചക നിന്ദയുമായി ബദ്ധപെട്ട്
    വീരേന്ദ്രകുമാര്‍ കൊടുവള്ളിയിലുള്ള ഒരു സുഹൃത്തിന് നല്‍കിയ വിശദീകരണം കേട്ടാല്‍ ഏതൊരാളും വിശ്വസിച്ച് പോകും ആത്മാര്‍ത്ഥമാണെന്ന്,,,
    മാതൃഭൂമി വളരെ കാലമായി തുടങ്ങിയ വിദ്വേശത്തിന്റെ രാഷ്ട്രീയ അജണ്ടയാണിത്,,അത് തൂടരുക തന്നേ ചെയ്യും,,,
    ആഴ്ചപതിപ്പില്‍ വന്ന ഇത്തരം കഥകള്‍ തന്നേ വ്യക്തമായ തെളിവുകളാണ്,,,

    ReplyDelete
  27. പ്രവാചക നിന്ദയുമായി ബദ്ധപെട്ട്
    വീരേന്ദ്രകുമാര്‍ കൊടുവള്ളിയിലുള്ള ഒരു സുഹൃത്തിന് നല്‍കിയ വിശദീകരണം കേട്ടാല്‍ ഏതൊരാളും വിശ്വസിച്ച് പോകും ആത്മാര്‍ത്ഥമാണെന്ന്,,,
    മാതൃഭൂമി വളരെ കാലമായി തുടങ്ങിയ വിദ്വേശത്തിന്റെ രാഷ്ട്രീയ അജണ്ടയാണിത്,,അത് തൂടരുക തന്നേ ചെയ്യും,,,
    ആഴ്ചപതിപ്പില്‍ വന്ന ഇത്തരം കഥകള്‍ തന്നേ വ്യക്തമായ തെളിവുകളാണ്,,,

    ReplyDelete