ഒറ്റപ്പെട്ട സ്വരങ്ങള്‍ ഒളിച്ചോടുന്നത്
ആള്‍ക്കൂട്ടാരവങ്ങളുടെ
നിയമാവലികളില്‍ നിന്നാണ്
പൂരം കഴിഞ്ഞു , ആളൊഴിഞ്ഞു
പാടം ശൂന്യമാവുമ്പോള്‍
തിരിച്ചു വന്ന ബോധവും
ശൂന്യമായ പോക്കറ്റും
ഒറ്റപ്പെട്ടു പോയവന്റെ മുന്നറിയിപ്പുകളെ
തപ്പിയെടുക്കും
അപ്പോഴും മറ്റൊരാള്ക്കൂട്ടത്തില്
അതെ സ്വരം നാട് കടത്തപ്പെടുന്നുണ്ടാകും
എന്താണ് ഉദ്ദേശിച്ചതെന്ന് മനസ്സിലായില്ല
ReplyDeleteനേര് പറയുന്നവന് ആള്‍ക്കൂട്ടത്തില്‍ ഒറ്റപ്പെടുകയാണ് പതിവ് .ആള്‍ക്കൂട്ട ലഹരിയില്‍ എല്ലാവരും അവനെതിരെ തിരിയും . അവന്റെ വാക്കിലെ സത്യം തിരിച്ചറിയുമ്പോഴേക്കും വരാനുല്ലതെല്ലാം സംഭവിച്ചിരിക്കും
Deleteശുഭാശംസകൾ.....
ReplyDeleteകാള പെറ്റെന്നു കേള്‍ക്കുമ്പോള്‍ കയര്‍ മാത്രമല്ല,
ReplyDeleteകറക്കാന്‍ കലവും എടുക്കുന്നവരാ നമ്മളില്‍ പലരും.