കമ്മ്യൂനിസ്റ്റ് ലോകം കണ്ട വിപ്ലവാചാര്യന്മാരില്‍ പ്രമുഖനായ സഖാവ് ലെനിന്റെ മരണത്തിനു പിന്നില്‍ സ്റ്റാലിന്‍ സഖാവിന്റെ ചുവന്ന കരങ്ങള്‍ ഉണ്ടെന്നു വെളിപ്പെടുത്തലുകള്‍ വന്നത് ഈയിടെയാണ് .
വലതു പക്ഷ പത്രങ്ങളുടെ സിണ്ടിക്കേറ്റു വാര്‍ത്തയാണോ ഇതെന്ന് പാര്‍ട്ടിയെ പറ്റി ഒരു ചുക്കും ചുണ്ണാമ്പും അറിയാത്ത വഴിപോക്കനറിയില്ല .
ഏതായാലും ജീവിച്ചിരുന്ന കാലത്ത് സഖാക്കള്‍ ലെനിനും സ്റ്റാലിനും പിണറായിയും വീ എസും കളിച്ചിട്ടില്ല എന്നാണെന്റെ അല്‍പ്പജ്ഞാനം .
ഒരു പക്ഷെ നമ്മുടെ രണ്ടു സഖാക്കളെയും പോലെ തന്നെ അടുത്തിരുന്നു മീഡിയക്ക് മുന്‍പില്‍ ആര്‍ക്കും മനസ്സിലാവാത്ത പ്രത്യയ ശാസ്ത്ര തമാശ പറഞ്ഞു ചിരിക്കുമ്പോഴും അവരും മനസ്സില്‍ വെട്ടി നിരത്തിലിന്റെയും കുലം തോണ്ടലിന്റെയും അരിവാള്‍ ചുറ്റിക നക്ഷത്ര ശോഭയോടെ മൂര്‍ച്ച കൂട്ടിയിട്ടുണ്ടാവും .
ഏതായാലും സഖാവ് ലെനിന്റെ ബോഡി വേസ്റ്റ് ഇനിയും സംസ്കരിചിട്ടില്ലാത്തതിനാല്‍ ഒരു പ്രത്യയ ശാസ്ത്ര പോസ്റ്റ്മാര്‍ട്ടത്തിനു ഇനിയും സാദ്ധ്യതകള്‍ ഉണ്ട്.
പാര്‍ട്ടി പ്രതിയോഗികളോടൊപ്പം സ്വന്ത്യം എതിരാളികളെയും വെട്ടിയരിഞ്ഞ ചരിത്രമാണ് സോവിയറ്റ് സ്റ്റാലിന്റെത്.ലോകത്തുടനീളമുള്ള കമ്മ്യൂനിസ്റ്റ് പ്രാദേശിക എഡിഷനുകളിലും ഇത്തരം എഡിറ്റിംഗ് വര്‍ക്കുകള്‍ ധാരാളം നടന്നിട്ടുണ്ട് .പക്ഷെ കേരളത്തില്‍ സ്വന്തം ഡസ്ക്കിലുള്ളവരുടെ തല ഇത് വരെ അരിഞ്ഞിട്ടില്ലെന്നു മാത്രം .
ടീപി ചന്ദ്ര ശേഖരനിലെത്തി നില്‍ക്കുന്ന ചുവപ്പന്‍ ഫാഷിസത്തിന്റെ പ്രതിയോഗി പട്ടികയുടെ എഡിറ്റിംഗ് രീതിശാസ്ത്രത്തില്‍ ഒട്ടും വൈകാതെ ഒരു പ്രത്യയ ശാസ്ത്ര മാറ്റം ഉടന്‍ പ്രതീക്ഷിക്കാമെന്നു തോന്നുന്നു.
വണ്‍ ടൂ ത്രീ എണ്ണി ഞങ്ങള്‍ വെട്ടും ...കൊല്ലും എന്ന് പറഞ്ഞ ഇടുക്കിയിലെ സഖാവ് രണ്ടാമത് നാവെടുത്തത് വീ എസിനെ .എഡിറ്റു ചെയ്യാനാണ് .പാര്‍ട്ടി പറഞ്ഞാല്‍ വേണമെങ്കില്‍ വീ എസിനെയും വെട്ടും എന്നാണ് സഖാവ് വരികള്‍ക്കിടയില്‍ നല്‍കുന്ന സൂചന എന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റം പറയാനൊക്കുമോ ?ലെനിന്‍ സഖാവിന്റെ മരണത്തിനു പിന്നില്‍ പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം സ്റ്റാലിന്‍ ആയിരുന്നുവെന്നു സംശയിക്കപ്പെടുന്ന ഈ അവസരത്തില്‍ പ്രത്യേകിച്ചും .
ഏതായാലും രക്തസാക്ഷികള്‍ ഇനിയും ഉണ്ടാവുമെന്ന് തീര്‍ച്ച....അവര്‍ക്കെല്ലാം മുന്‍കൂറായി വഴിപോക്കന്റെ നൂറു ചുകപ്പന്‍ അഭിവാദ്യങ്ങള്‍ .
പിന്‍കുറി :ഇത് വായിച്ചു ചോര തിളയ്ക്കുന്ന സഖാക്കളോട് ,ക്യോട്ടെഷന്‍ കൊടുത്തു കാശ് പാഴാക്കരുത്.വേണമെങ്കില്‍ തല മാത്രം ബ്ലോഗില്‍ അടുത്തതായി പോസ്റ്റ് ചെയ്യാം .
കരാര്‍പൊന്ന് കിട്ടി
ReplyDeleteഎന്നാലും,
ഒരു ചോദ്യത്തിന്റെ കടം ബാക്കി
അവര് വെട്ടിക്കുന്ന വെട്ടൊക്കെ
അവരിലും കൊള്ളുന്നതെന്ത്..?
--------------------------------------------------------
കെജി ശങ്കരപ്പിള്ള
നിന്റെ മറുകുറി വരുമ്പോള്‍ ,
Deleteകൈപറ്റുവാന്‍ ഞാനിവിടെ ഉണ്ടാകുമെന്നും
നിന്റെ വിളി വരുമ്പോള്‍ ,
മറുതലക്കല്‍ നിന്ന് എന്റെ ശബ്ദം ഉയരുമെന്നും
ഒട്ടും ഉറപ്പില്ല .(പവിത്രന്‍ തീക്കുനി - മാധ്യമം വരിക ജൂണ്‍ 4 )